യാത്രക്കാരുടെ മനംകവർന്ന്​ കെ.എസ്.ആർ.ടി.സി ബസിലെ 'കിളി'

നടുവണ്ണൂർ: 'ആളെറങ്ങാനുണ്ട്...' ^കെ.എസ്.ആർ.ടി.സി ബസിലെ ഈ 'കിളി'യുടെ ശബ്ദംകേൾക്കുേമ്പാൾ പുതുതായി കയറിയ യാത്രക്കാർക്ക് അദ്ഭുതമാണ്. എന്നാൽ, സ്ഥിരം യാത്രക്കാർക്ക് ഇതൊരു പതിവ് കാഴ്ചയാണ്. 60കാരൻ രാജേട്ടനാണ് കുറ്റ്യാടിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നടുവണ്ണൂർ ബസ്സ്റ്റാൻഡ് മുതൽ കോഴിക്കോട് മാവൂർ റോഡിലിറങ്ങും വരെ സ്വകാര്യ ബസിലെ 'കിളി'യുടെ ജാഗ്രതയോടെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. വർഷങ്ങളായി രാജേട്ടൻ ഈ സേവനപ്രവർത്തനം സ്വയം ഏറ്റെടുത്തിട്ട്. മാവൂർ റോഡിലെ ഗൾഫ് ബസാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജൻ. ബസിൽ ഏറ്റവും തിരക്കുള്ള രാവിലെ ഒമ്പത് മണി സമയത്താണ് ഇദ്ദേഹം കണ്ടക്ടർക്ക് കൈത്താങ്ങാവുന്നത്. വൈകീട്ട് ടൗണിൽനിന്ന് തിരിച്ചുപോകുമ്പോഴും ഇതേ സേവനംതന്നെ. തിരക്കുള്ള ബസിൽ ആളെ നോക്കി കയറ്റാനും ടിക്കറ്റ് കൊടുക്കാനും കണ്ടക്ടർ പാടുപെടുമ്പോൾ രാജൻ ഇവർക്ക് വലിയ ആശ്വാസവും. ഹൃദ്യമായ ചിരിയോടെ ഓരോ സ്റ്റോപ്പിലെത്തുമ്പോഴും വലിയ ഉച്ചത്തിൽ സ്ഥലപ്പേര് വിളിച്ച് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യും. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന രാജൻ ബസിൽ സീറ്റുണ്ടെങ്കിലും ഇരിക്കാതെ സ്വയമേറ്റെടുത്ത ക്ലീനർ ജോലിയിൽ മുഴുകും. കെ.എസ്.ആർ.ടി.സിയിൽ മാത്രമാണ് യാത്രയും. സ്റ്റാൻഡിൽ ത​െൻറ സുഹൃത്തുക്കളെ കെ.എസ്.ആർ.ടി.സി ബസിൽ കയറാൻ നിർബന്ധിക്കുകയും ചെയ്യും. നല്ലൊരു കലാകാരൻ കൂടിയാണ് കാവുന്തറ താമസിക്കുന്ന രാജൻ കാവിൽ. കലാകാരൻമാരുടെ സംഘടനയായ നന്മയിൽ അംഗമായ രാജൻ നാടകത്തിൽ അഭിനയിക്കുകയും കവിതയും ഭക്തിഗാനങ്ങളും എഴുതുകയും ചെയ്തിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെയാണ് രാജ​െൻറ ഈ സേവനം. പ്രായമായ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ സന്തോഷമാണെന്നും രാജേട്ടൻ പറയുന്നു. NVR 1: രാജേട്ടൻ കെ.എസ്.ആർ.ടി.സി ബസിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.