ഇഗ്​നോ കോഴ്​സുകളിലേക്ക്​ അപേക്ഷിക്കാം

കോഴിക്കോട്: വിദൂര വിദ്യാഭ്യാസ സർവകലാശാലയായ ഇഗ്നോ 2017 ജൂലൈ സെഷനിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഇഗ്നോ സ്റ്റഡി സ​െൻറർ അറിയിച്ചു. മാസ്റ്റർ ഡിഗ്രി, ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 2017 ജൂൺ 30 വരെ പിഴകൂടാതെ അപേക്ഷിക്കാം. www.onlineadmission.ignou.ac.in ലൂടെ ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾക്ക് െജ.ഡി.ടി സ​െൻററുമായി ബന്ധപ്പെടാം. ഫോൺ: 0495 2730289. തൊഴിൽ മേള കോഴിക്കോട്: െഎ.ടി രംഗത്തെ വിവിധ കമ്പനികളെ അണിനിരത്തി പ്രമുഖ െഎ.ടി സ്ഥാപനമായ നെറ്റ് സെക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗാർഥികൾക്കുവേണ്ടി ശനിയാഴ്ച തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യം. സ്ഥലം: നെറ്റ്സെക് ടെക്നോളജീസ്, ഹൈസൻ ഹെറിറ്റേജിന് എതിർവശം, മാവൂർ റോഡ്, കോഴിക്കോട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961474001, 9961473001.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.