ഹരിതപുരസ്‌കാര സമര്‍പ്പണവും ഗ്രീന്‍ കാര്‍പറ്റ് ഉദ്ഘാടനവും

കോഴിക്കോട്: ലോക ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ കെയര്‍ മിഷന്‍ കൂളിമാട്, ഗ്ലോബല്‍ പ്രവാസി വെൽഫെയര്‍ സൊസൈറ്റി, പുഷ്പക് ലോജിസ്റ്റിക്ക് എന്നിവ ജില്ല ശുചിത്വമിഷ​െൻറ സഹകരണത്തോടെ വ്യക്തികളെയും സംഘടനകളെയും ഹരിത പുരസ്‌കാരം നല്‍കി ആദരിക്കും. പരിസ്ഥിതിസംരക്ഷണ രംഗത്തെ പ്രവര്‍ത്തന മികവിന് ടീം മലബാര്‍ റൈഡേഴ്‌സ്, ചെറുവാടി അഡ്വഞ്ചര്‍ ക്ലബ് എന്നീ സംഘടനകള്‍ക്കും ജാബിര്‍കാരാട്ട്, സജി കെ.പി, നിസാര്‍ കൊളക്കാടൻ, ഹസനുല്‍ ബസരി, അജീഷ് അത്തോളി, യൂനുസ് താത്തൂര്‍ എന്നിവര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് ജൂറി ചെയര്‍മാന്‍ ഡോ. എം.ജി.എസ്. നാരായണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 5001 രൂപയും അനുമോദനപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. ഇരുവഴിഞ്ഞിപ്പുഴയോരത്ത് ആരംഭിക്കുന്ന 'ഗ്രീന്‍ കാര്‍പറ്റ്' പരിസ്ഥിതിസൗഹൃദ ഹരിതകാമ്പസി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അവാര്‍ഡ് വിതരണം. നാളെ രാവിലെ 10ന് ഹരിതകാമ്പസി​െൻറ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ജില്ല കലക്ടര്‍ യു.വി. ജോസ് നിര്‍വഹിക്കും. പ്രകൃതിസൗഹൃദ ജീവിതരീതിയുടെ പഠന^പരിശീലനത്തിനായുള്ള സ്‌കൂള്‍ ഓഫ് ഗ്രീന്‍ ലൈഫ്, ഗ്രീന്‍ ഇന്നൊവേറ്റേഴ്‌സ് പാര്‍ക്ക്, ഗ്രീന്‍ ഷോപ്പി, ഇരുവഴിഞ്ഞി അസംബ്ലി ഹാൾ, നുന്നൂസ് കിഡ്‌സ് പാര്‍ക്ക്, ഫിഷിങ് പോയൻറ്, ഔഷധോദ്യാനം തുടങ്ങിയവ ഗ്രീന്‍ കാര്‍പറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തില്‍ ഗ്രീന്‍കെയര്‍മിഷന്‍ ചെയര്‍മാന്‍ കെ.ടി. അബ്ദുൽ നാസര്‍, അസവെങ് പാടത്തൊടി, ഗുലാം ഹുസൈൻ, കെ. ശ്രീരാജ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.