കൊടുവള്ളി: സ്കൂൾ പ്രവേശന സമയത്ത് പണപ്പിരിവ് നടത്താൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് വഴി നിർദേശിച്ചിട്ടും കുട്ടികളിൽനിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി പരാതി. കൊടുവള്ളി വിദ്യാഭ്യാസ ജില്ലയിലെ കിഴക്കോത്ത്, മടവൂർ ഗ്രാമപഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും ചില സ്കൂളുകളിലാണ് അഡ്മിഷന് എത്തുന്നവരിൽനിന്ന് പണപ്പിരിവ് നടത്തുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പരാതിപ്പെടുന്നത്. 500 രൂപ മുതൽ ആയിരം രൂപ വരെ പണം വാങ്ങുന്നുണ്ടെങ്കിലും സർക്കാർ നിർദേശപ്രകാരമുള്ള 150 രൂപക്ക് മാത്രമാണ് രസീത് നൽകുന്നത്. ക്രിസ്റ്റൽ പദ്ധതി, വിദ്യാലയ വികസന പദ്ധതി എന്നിവയിലൂടെ സ്കൂളിെൻറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ ഫണ്ട് സ്വരൂപിക്കുകയാണെന്നാണ് സ്കൂൾ അധികൃതരുടെ വാദം. രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതി പോലും പരിഗണിക്കാതെ അനധികൃത പണപ്പിരിവ് നടത്തുന്ന ചില സ്കൂൾ അധികൃതരുടെ നടപടിയിൽ അമർഷം ശക്തമായിരിക്കുകയാണ്. പണപ്പിരിവിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനും പ്രക്ഷോഭവുമായി രംഗത്തിറങ്ങാനുമുള്ള ശ്രമം യുവജന^രാഷ്ട്രീയ സംഘടനകൾ തുടങ്ങിയിട്ടുണ്ട്. മുദ്ര യോജന സ്കീം; ഓട്ടോറിക്ഷ വിതരണം കൊടുവള്ളി: കേന്ദ്ര സർക്കാറിെൻറ മുദ്ര യോജന സ്കീം പ്രകാരം ഓട്ടോറിക്ഷ വിതരണം ചെയ്യും. കൊടുവള്ളി മണ്ഡലത്തിൽ മിഹിൽ ചാരിറ്റബ്ൾ സൊസൈറ്റി മുഖാന്തരമാണ് ഓട്ടോറിക്ഷ വിതരണം. ഇതിെൻറ ഓഫിസ് പന്നൂരിൽ ആരംഭിച്ചു. ഉണ്ണിരാജ് പന്നൂർ ഉദ്ഘാടനം ചെയ്തു. പക്കർ പന്നൂർ അധ്യക്ഷത വഹിച്ചു. കെ.ടി. റസാഖ് സ്വാഗതം പറഞ്ഞു. അപേക്ഷ സംബന്ധമായ വിവരങ്ങൾക്ക് 9539436750, 9847768616 നമ്പറിൽ ബന്ധപ്പെടണം. പാലിയേറ്റിവ് കെയർ -സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം കൊടുവള്ളി: സാന്ത്വന പരിചരണ രംഗത്ത് പുതുതലമുറയെ സജ്ജമാക്കുന്നതിന് സ്കൂൾ പാഠ്യപദ്ധതിയിൽ പാലിയേറ്റിവ് കെയർ -ഉൾപ്പെടുത്തണമെന്ന് കോഴിക്കോട് ഇനിഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് താമരശ്ശേരി താലൂക്ക് സമിതി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി വി.എം. മാത്യു കൂടരഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് നരിക്കുനി, ഒ.പി. റഷീദ്, എ.എം. പൗലോസ്, ഒ.ടി. സുലൈമാൻ, കരീം, ബാലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുൽ മജീദ് നരിക്കുനി (ചെയർ), കരീം (വൈ. ചെയർ), ഒ.ടി. സുലൈമാൻ (കൺ), രതീഷ് പുതുപ്പാടി (ജോ. കൺ), എ.എം. പൗലോസ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.