അനുമോദനവും സൗജന്യ പുസ്തകവിതരണവും

ചേന്ദമംഗലൂർ: നോർത്ത് ചേന്ദമംഗലൂർ ചൈതന്യ സാംസ്കാരികവേദി സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങും സൗജന്യ പുസ്തകവിതരണവും ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർ, പെയിൻ ആൻഡ് പാലിയേറ്റിവ് രംഗത്തെ സജീവ സാന്നിധ്യമായ പി.കെ. അംജദ് റഹ്മാൻ, മാല മോഷ്ടാവിനെ ധീരമായി നേരിട്ട പെരിങ്ങം പുറത്ത് അബ്ദുറഹ്മാൻ എന്ന കാക്കായ് എന്നിവരെ ചടങ്ങിൽ ആദരിക്കും. സൗജന്യ നോട്ടുബുക്ക് വിതരണവും ഉണ്ടാവും. പാലിയിൽ െറസിഡൻറ്സ് നാലാം വാർഷികാഘോഷം ചേന്ദമംഗലൂർ: പാലിയിൽ െറസിഡൻറ്സ് അസോസിയേഷൻ നാലാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹരിത മജ്ലിസിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കായി കലാ - കായിക മത്സരങ്ങൾ, രക്ഷിതാക്കൾക്ക് പാരൻറിങ് ക്ലാസ്, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. വീട്ടമ്മമാർക്കായി നടത്തിയ ചക്കവിഭവനിർമാണമത്സരത്തിൽ ഇരുപതോളം വിഭവങ്ങൾ പ്രദർശിപ്പിച്ചു. ഫസീല ജാബിർ, ശാക്കിർ അഷ്റഫ്, ആയിശുമ്മ കുളപ്പുറത്തിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രസിഡൻറ് റാസിക് മാതലത്ത്, സെക്രട്ടറി അനസ് പാലിയിൽ, ശാക്കിർ പാലിയിൽ, സി.പി.അഷ്റഫ്, കുനിച്ചിത്തൊടിക അശ്റഫ്, ടി.കെ. തസ്ലീന എന്നിവർ നേതൃത്വം നൽകി. സുനിൽ പൂളക്കുത്ത് സമ്മാനവിതരണം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.