ചുരത്തിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു താമരശ്ശേരി: ചുരത്തിൽ നാലും അഞ്ചും വളവിനിടയിൽ ടിപ്പർ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടിൽനിന്ന് മെറ്റൽ ലോഡുമായി വരുകയായിരുന്ന ലോറിയുടെ ആക്സിൽ പൊട്ടി റോഡിനു നടുവിൽ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ തകരാറിലായ ലോറി വൈകീട്ട് അഞ്ചു മണിയോടെയാണ് ആക്സിൽ പുനഃസ്ഥാപിച്ച് മാറ്റിയത്. ലോഡുള്ള ലോറിയായതിനാൽ െക്രയിൻ ഉപയോഗിച്ച് മാറ്റാനാകാത്ത സ്ഥിതിയായിരുന്നു. അഞ്ചു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് വൺവേയായാണ് ഗതാഗതം നിയന്ത്രിച്ചത്. കാപ്ഷൻ: TSY Churathil Tipper Lorry Kudungiyundaya Block ചുരത്തിൽ ആക്സിൽ പൊട്ടി റോഡിനു നടുവിൽ കുടുങ്ങിയ ടിപ്പർ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.