പനമരം ബിവറേജ് ഔട്ട്ലെറ്റ് പൂട്ടിയിട്ട് ഒരുമാസം; ഗ്രാമപഞ്ചായത്ത് നീക്കം നിർണായകമാകും പനമരം: നീരട്ടാടി റോഡിലെ ബിവറേജ് ഔട്ട്ലെറ്റ് പൂട്ടി ഒരുമാസം പിന്നിടുമ്പോൾ പഞ്ചായത്ത് നീക്കത്തിന് കാതോർത്ത് എതിർക്കുന്നവരും അനുകൂലിക്കുന്നവരും. ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്താൽ ഔട്ട്ലെറ്റ് വീണ്ടും തുടങ്ങാൻ സാധ്യതയുണ്ട്. അത് പഴയ സ്ഥലത്തോ നീരട്ടാടി റോഡിലോ എന്നതാണ് ഇനി അറിയേണ്ടത്. ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് നീരട്ടാടി റോഡിലെ ജനവാസകേന്ദ്രത്തിലെ ബിവറേജ് പൂട്ടിയത്. പഞ്ചായത്ത് അനുമതിയില്ലാതെയാണ് ഔട്ട്ലെറ്റ് പ്രവർത്തിച്ചതെന്നാണ് കോടതി കണ്ടെത്തിയത്. അനുമതിയുണ്ടെങ്കിൽ തുറക്കാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിഭാഗവും ഔട്ട്ലെറ്റിനെ അനുകൂലിക്കുന്ന സാഹചര്യത്തിൽ പൂട്ടിയ ഔട്ട്ലെറ്റ് തുറക്കാൻ സാധ്യത ഏറെയാണ്. എന്നാൽ, നീരട്ടാടിയിൽ ഔട്ട്ലെറ്റ് തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരസമിതി ഉറച്ചുനിൽക്കുകയാണ്. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം തൊട്ടടുത്തുള്ള ആദിവാസി കോളനിയിലേക്ക് ദൂരം അളക്കുന്ന ജോലികൾ നടന്നു. കോളനിയിലേക്ക് 200 മീറ്റർ പോലും ദൂരമില്ല. ആദിവാസികോളനി തൊട്ടടുത്തുണ്ടെങ്കിൽ ഔട്ട്ലെറ്റിന് കോടതി അനുമതി കൊടുക്കാനിടയില്ല. പനമരം- കൽപറ്റ റോഡ് ജില്ലറോഡ് അല്ലെന്ന് പറയാൻ പൊതുമരാമത്ത് അധികാരികൾ ഇതുവരെ തയാറായിട്ടില്ലെന്നും സമരസമിതി ചെയർമാൻ പി.ജെ. ബേബി പറഞ്ഞു. പഞ്ചായത്ത്നീക്കം മുന്നിൽകണ്ട് അതിന് തടയിടുന്ന രീതിയിലുള്ള ശ്രമങ്ങളാണ് സമര സമിതി ചെയ്യുന്നതെന്ന് വ്യക്തം. പഞ്ചായത്ത് ലൈസൻസ് കൊടുത്താലും കോളനിക്കാര്യം ഔട്ട്ലെറ്റിന് തടസ്സമാകും. ബിവറേജ് വേണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തിൽെപട്ട സംഘടനകൾ പനമരത്ത് സജീവമായി രംഗത്തുണ്ട്. ഈയൊരവസ്ഥയിൽ ഔട്ട്ലെറ്റ് ഏതെങ്കിലും ഭാഗത്ത് തുറക്കാനുള്ള സാധ്യത ഏറെയാണ്. കൽപറ്റ -പനമരം റോഡ് ജില്ലറോഡാണെന്നാണ് പൊതുമരാമത്ത് തിരുവനന്തപുരം ഓഫിസിൽ നിന്ന് നീരട്ടാടി സമരസമിതിക്ക് ലഭിച്ച വിവരം. ഇത് നിഷേധിക്കാൻ ഇതുവരെ പൊതുമരാമത്തിലെ ജില്ലയിലെ അധികാരികൾ തയാറായിട്ടില്ല. ജില്ലറോഡായിരുെന്നങ്കിൽ നെല്ലാറാട്ടിൽ നിന്ന് ഒൗട്ട്ലെറ്റ് നീരട്ടാടിയിലേക്ക് മാറ്റാൻ ആരൊക്കെയാണ് ചരടുവലി നടത്തിയതെന്നും കണ്ടെത്തേണ്ടതുണ്ട്. അണ്ടർ 23 വനിത ക്രിക്കറ്റിൽ വയനാട് ചാമ്പ്യന്മാർ കൃഷ്ണഗിരി: 23 വയസ്സിന് താഴെയുള്ളവരുടെ ഉത്തരമേഖല വനിതക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും വിജയിച്ച് വയനാട് ജില്ലചാമ്പ്യന്മാരായി. വയനാടിന് വേണ്ടി ക്യാപ്റ്റൻ സജന കാസർകോടിനെതിരെ 38 ബാളിൽ 72 റൺസും കണ്ണൂരിനെതിരെ 50 ബാളിൽ 80 റൺസും നേടി. വെള്ളിയാഴ്ച നടന്ന അവസാനമത്സരത്തിൽ കോഴിക്കോടിനെതിരെ മൃദുല 72 റൺസും അമയ കെ. വർഗീസ് 52 റൺസും നേടി. ഓൾറൗണ്ടർ ദർശനമോഹൻ കാസർകോടിനെതിരെ അഞ്ചുവിക്കറ്റും 45 റൺസും കോഴിക്കോടിനെതിരെ 45 റൺസും നേടി വയനാടിന് വേണ്ടി മികച്ചപ്രകടനം നടത്തി. റണ്ണറപ്പായകണ്ണൂർ ടീമിലെ അക്ഷയ കാസർേകാടിനെതിരെ 109 റൺസും കോഴിക്കോടിനെതിരെ 109 റൺസും നേടി. ഉത്തരമേഖല ക്യാപ്റ്റനായി വയനാട് ടീമിലെ സജനയെ െതരഞ്ഞെടുത്തു. കാപ്ഷൻFRIWDL7 അണ്ടർ 23 വനിത ക്രിക്കറ്റ് ചാമ്പ്യന്മാരായ വയനാട് ടീം ബാവലിയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി 'യാത്രികൻ' കൽപറ്റ: കേരള^കർണാടക അതിർത്തിയിലെ ബാവലി ഗ്രാമത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി 'യാത്രികൻ' എത്തുന്നു. ജൈവവൈവിധ്യസമ്പന്നമായ ഈ പൈതൃകപ്രദേശത്ത് കടുത്ത അവഗണനയിലും ദാരിദ്ര്യത്തിലും കഴിയുന്ന കുടുംബത്തിലെ കുട്ടികൾക്കാണ് സഹായഹസ്തവുമായി ഒരുക്കുട്ടം റൈഡേഴ്സ് ഈ 21ന് എത്തുന്നത്. യാത്രക്കൂട്ടായ്മയായ 'യാത്രികൻ' കണ്ണൂർ, കോഴിക്കോട് യൂനിറ്റുകളുടെ ആഭിമുഖ്യത്തിലാണ് ബാവലിയിലെ 90ഒാളം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നത്. സ്കൂൾ ഉപകരണങ്ങളുമായി ഇരുചക്രവാഹനങ്ങളിൽ മാനന്തവാടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള ബാവലിയിലെത്തും. 21ന് രാവിലെ 6.30ന് കണ്ണൂരിൽ നിന്നാണ് ഇവരുടെ യാത്ര ആരംഭിക്കുക. തുടർന്ന് ബാവലിയിലെത്തി കുട്ടികൾക്ക്് പഠനോപകരണങ്ങൾ കൈമാറും. photo logo . FRIWDL4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.