വി.ജി. വിജയെൻറ നിര്യാണത്തിൽ അനുശോചനപ്രവാഹം *മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു കൽപറ്റ: മാധ്യമപ്രവർത്തകൻ വി.ജി. വിജയെൻറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വയനാട്ടിലെ ആദിവാസി വിഭാഗത്തിെൻറ കഷ്ടതകൾ പുറംലോകത്തെ അറിയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വിജയെൻറ വിയോഗത്തിലൂടെ മികച്ച പൊതുപ്രവർത്തകനെയാണ് നാടിനു നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ഭക്ഷ്യ-സിവിൽ സ്പ്ലൈസ് മന്ത്രി പി. തിലോത്തമൻ, വനം മന്ത്രി കെ. രാജു, എം.ഐ. ഷാനവാസ് എം. പി, സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ, ദേശീയ സമിതിയംഗം സി.എൻ. ചന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി വേലായുധൻ കോട്ടത്തറ, എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, മുൻ എം.എൽ.എ എം.വി. േശ്രയാംസ്കുമാർ, ജനയുഗം ദിനപത്രം ജനറൽ മാനേജർ ജോസ് പ്രകാശ്, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. മോഹനൻ, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ തുടങ്ങിയവരും അനുശോചനം അറിയിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിജയെൻറ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എം.എൽ.എമാരായ ഇ.കെ. വിജയൻ, ഐ.സി. ബാലകൃഷ്ണൻ, കൽപറ്റ മുനിസിപ്പൽ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, വൈസ് ചെയർമാൻ പി.പി. ആലി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനയുഗം ചീഫ് എഡിറ്റർ രാജാജി മാത്യു തോമസ്, കേബിൾ ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, കണ്ണൂർ ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ, കോഴിക്കോട് ജില്ല സെക്രട്ടറി ടി.വി. ബാലൻ, വയനാട് ജില്ല സെക്രട്ടറി വിജയൻ ചെറുകര, മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, കെ.പി.സി.സി നിർവാഹക സമിതിയംഗം പി.വി. ബാലചന്ദ്രൻ, മുസ്ലിം ലീഗ് നേതാക്കളായ പി.പി.എ. കരീം, കെ.കെ. അഹമ്മദ് ഹാജി യു.ഡി.എഫ് ജില്ല ചെയർമാൻ സി.പി. വർഗീസ്, മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, വനിത കമീഷൻ മുൻ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചർ, കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം, ഡി.സി.സി മുൻ പ്രസിഡൻറ് കെ.എൽ. പൗലോസ്, കേരള കോൺഗ്രസ്-^എം ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ, ബി.ജെ.പി നേതാക്കളായ കെ. സദാനന്ദൻ, പള്ളിയറ രാമൻ, ജെ.ഡി.യു ജില്ല പ്രസിഡൻറ് കെ.കെ. ഹംസ, ജനതാദൾ-^എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ജോയി, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി സി. നാരായണൻ, എഴുത്തുകാരായ സിവിക് ചന്ദ്രൻ, ഒ.കെ. ജോണി, എബ്രഹാം ബെൻഹർ, വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡൻറ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ, പ്രസ്ക്ലബ് പ്രസിഡൻറ് ബിനു ജോർജ്, സെക്രട്ടറി എ.എസ്. ഗിരീഷ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മാനന്തവാടി: - സി.പി.ഐ(എം.എൽ) ജില്ല കമ്മിറ്റി അനുശോചിച്ചു. സാം പി. മാത്യു, പി.എം. ജോർജ്, സണ്ണി അമ്പാട്ട് എന്നിവർ സംസാരിച്ചു. കൽപറ്റ: സി.എം.പി ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല സെക്രട്ടറി ടി.കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. ഇ.പി. കേശവൻ, വി.വി. ബെന്നി, പി.ടി. ഫിലിപ്, സി.എം. ബാബു, പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജനതാദൾ ലെഫ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാധാകൃഷ്ണപ്പിള്ള അനുശോചിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപറ്റ യൂനിറ്റ് സെക്രേട്ടറിയറ്റ് യോഗം അനുശോചിച്ചു. പ്രസിഡൻറ് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുറഹ്മാൻ തനിമ, ട്രഷറർ കെ.കെ. ജോൺസൺ, കെ. കുഞ്ഞബ്ദുല്ല ഹാജി, അശ്റഫ് വേങ്ങാട്, എ.പി. ശിവദാസ്, ടി.ആർ. ഗ്ലഡ്സൺ, മരക്കാർ ഹാജി, ടി. അബ്ദുൽ ഹാരിസ് കെ. കുഞ്ഞിരായീൻ ഹാജി എന്നിവർ സംസാരിച്ചു. കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അനുശോചിച്ചു. അശ്റഫ് മേപ്പാടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കാസിം റിപ്പൺ, ബിജു മാനന്തവാടി, പി.എം. ഏലിയാസ് എന്നിവർ സംസാരിച്ചു. പുൽപള്ളി: ശ്രീനാരായണ ഗ്ലോബൽ മിഷൻ ജില്ല കമ്മിറ്റി അംഗവുമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ വി.ജി. വിജയെൻറ നിര്യാണത്തിൽ ഗ്ലോബൽ മിഷൻ ജില്ല കമ്മിറ്റി അനുശോചിച്ചു. ഗ്ലോബൽ മിഷൻ ജില്ല പ്രസിഡൻറ് അഡ്വ. പി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. ജയരാജ്, ചീഫ് കോ ഓഡിനേറ്റർ പി.കെ. റെജി, ജൈൻ കൽപറ്റ, എം. വി. ബാബു, എൻ.എൻ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. മാനന്തവാടി: -നിര്യാണത്തിൽ മാനന്തവാടി പ്രസ്ക്ലബ് അനുശോചിച്ചു. പ്രസിഡൻറ് അശോകൻ ഒഴക്കോടി അധ്യക്ഷത വഹിച്ചു. ലത്തീഫ് പടയൻ, എ. ഷമീർ, കെ.എം. ഷിനോജ്, ബിജു കിഴക്കേടം, അബ്ദുല്ല പള്ളിയിൽ സുരേഷ് തലപ്പുഴ, കെ.എസ്. സജയൻ, അരുൺ വിൻസൻറ്, റിനീഷ് ആര്യപ്പള്ളി, സത്താർ ആലാർ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശെരീഫ്, ജനറൽ സെക്രട്ടറി ബിനു വയനാട്, ജോസഫ് അമ്പലവയൽ, സി.കെ. ജുമൈല, കെ.കെ. റഹീന, ഗിരിജ, പി.എച്ച്. ഫൈസൽ, ഭാസ്കരൻ പടിഞ്ഞാറത്തറ എന്നിവർ അനുശോചിച്ചു. photo FRIWDL14 വി.ജി. വിജയെൻറ മൃതദേഹം വയനാട് പ്രസ്ക്ലബിൽ പൊതുദർശനത്തിനു െവച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.