വയനാട് ചുരത്തില്‍ വീണ്ടും മാലിന്യവണ്ടി പിടികൂടി

വൈത്തിരി: ബുധനാഴ്ച രാത്രി ചുരത്തില്‍ നിക്ഷേപിക്കാന്‍ ബത്തേരിയില്‍നിന്ന് കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യം വണ്ടി സഹിതം താമരശ്ശേരി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ്ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ രാത്രി ചുരം സംരക്ഷണ സമിതി വളൻറിയർമാരോടൊപ്പം കാത്തിരുന്ന് പിടികൂടുകയായിരുന്നു. ബത്തേരി സ്വദേശികളായ കുന്നത്തുതൊടി ഹാരിസ് (35), സന്തോഷ് ഐസക് (39) എന്നിവരെയും KL.65.6871 നമ്പറിലുള്ള മിനിലോറിയുമാണ് എട്ടാം വളവില്‍നിന്ന് പിടികൂടിയത്. ഡെപ്യൂട്ടി റേഞ്ച് ഒാഫിസര്‍ പി.എൻ. രാകേഷി​െൻറ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ടി.പി. മനോജ്, ഇ. ജഗദീഷ്, ദിനേശ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി റേഞ്ച് ഒാഫിസില്‍ എത്തിച്ച പ്രതികളെ താമരശ്ശേരി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ നാലു മാസം കൊണ്ട് പൊലീസും വനംവകുപ്പും ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ പന്ത്രണ്ടോളം മാലിന്യ വണ്ടികളാണ് പിടികൂടിയത്. FRIWDL18 ചുരത്തിൽ മാലിന്യം നിക്ഷേപിക്കാൻ കൊണ്ടുവന്ന വാഹനം പിടികൂടിയപ്പോൾ ബിവറേജസിനെതിരെയുള്ള സമരത്തില്‍ ഇന്ന് പൊമ്പിളൈ ഒരുമൈ നേതാക്കള്‍ പങ്കെടുക്കും മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്‌െലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ കഴിഞ്ഞ 480 ദിവസമായി നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ശനിയാഴ്ച പൊമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ, ജയശ്രീ എന്നിവരും ആം ആദ്മി പാർട്ടി നേതാവ് സി.ആർ. നീലകണ്ഠനും സത്യഗ്രഹമിരിക്കും. മദ്യനിരോധന സമിതി, ഗാന്ധി ദര്‍ശന്‍ വേദി, ആദിവാസി ഫോറം, വെൽഫെയർ പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ^ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെയായിരിക്കും സമരപരിപാടികളെന്ന് സമരസമിതി കണ്‍വീനര്‍ വെള്ള സോമന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.