എസ്​.എസ്​.എൽ.സി, പ്ലസ്​ ടു വിജയികളെ അനുമോദിക്കുന്നു

വില്യാപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു. കുറ്റ്യാടി നിയോജക മണ്ഡലത്തിൽപെട്ട മുഴുവൻ സ്കൂളുകളിലെ വിജയികളെയും മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികളെയുമാണ് അവാർഡിന് പരിഗണിക്കുന്നത്. ജൂൺ 10ന് നടക്കുന്ന ചടങ്ങിൽ കാഷ് അവാർഡും ഉപഹാരവും വിതരണം ചെയ്യും. അർഹരായ വിദ്യാർഥികൾ ആയഞ്ചേരിയിലെ എം.എൽ.എയുടെ ക്യാമ്പ് ഓഫിസിലോ, 9846322926, 9495573921 എന്നീ നമ്പറുകളിലോ മേയ് 25നകം ബന്ധപ്പെടേണ്ടതാണ്. യു.എ.ഇ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കോഒാഡിനേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് അനുമോദന ചടങ്ങും കരിയർ ശിൽപശാലയും സംഘടിപ്പിക്കുന്നതെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.