മാധ്യമ ശിൽപശാല 23-ന്

-നാദാപുരം: ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി നാദാപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാലക്ക് അന്തിമരൂപമായി. 23ന് ചൊവ്വാഴ്ച രാവിലെ 10ന് കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ശിൽപശാല ഉദ്‌ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ മുഖ്യാതിഥിയായിരിക്കും. 11.30ന് ജേണലിസം അസിസ്റ്റൻറ് പ്രഫ. ശരണ്യ രാജൻ, സംസ്ഥാന മീഡിയ അക്കാദമി അംഗം ദീപക് ധർമടം, വിപിൻ സി. വിജയൻ എന്നിവർ പ്രതിനിധികളുമായി സംവദിക്കും. ഉച്ചക്ക് രണ്ടിന് ആസ്വാദനത്തിൽ നവാസ് പാലേരിയുടെ സംഗീത വിരുന്നുണ്ടാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ രാവിലെ ഒമ്പതിന് മുമ്പായി കല്ലാച്ചി ടാക്സി സ്റ്റാൻഡ് പരിസരത്തെ ഓറാ ക്രാഫ്റ്റ് ഓഡിറ്റോറിയത്തിൽ എത്തണമെന്ന് പ്രസിഡൻറ് എം.കെ. അഷ്‌റഫ്, സെക്രട്ടറി വത്സരാജ് മണലാട്ട് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.