നാദാപുരം: വിലങ്ങാടിനടുത്ത കുളിക്കാവിൽ നാദാപുരം എക്സൈസ് സംഘം . കൂളിക്കാവ് തോടിന് സമീപത്തെ പാറക്കൂട്ടങ്ങൾക്കുള്ളിൽ രഹസ്യമായി സൂക്ഷിച്ച 235 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്. പ്രദേശത്ത് വ്യാപക വ്യാജവാറ്റ് നടക്കുന്നുവെന്ന പരാതി നേരേത്ത ഉയർന്നിരുന്നു. വിലങ്ങാട് ആദിവാസികൾക്കിടയിലും കുറ്റ്യാടി ഭാഗങ്ങളിലേക്കുമാണ് ഇവിടെനിന്ന് വാറ്റ് ചാരായം കടത്തുന്നത്. രാവിലെ ആരംഭിച്ച റെയിഡ് ഉച്ചയോടെയാണ് അവസാനിച്ചത്. സംഭവത്തിലുൾപ്പെട്ടവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രിവൻറിവ് ഓഫിസർമാരായ എ.കെ. ശ്രീജിത്ത്, എം.കെ. വിനോദൻ, സി.ഇ.ഒ മാരായ എ. വിനോദൻ, കെ.കെ. ജയൻ, വിജയൻ, സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. photo wash vattu.jpg വിലങ്ങാടിനടുത്ത കൂളിക്കാവിൽ എക്സൈസ് സംഘം പിടികൂടിയ വാഷും വാറ്റുപകരണങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.