ജുമാമസ്​ജിദ്​ ഉദ്ഘാടനം

കുറ്റ്യാടി: പള്ളികൾ സാംസ്കാരിക കേന്ദ്രങ്ങളാണെന്നും സമാധാനവും മതസൗഹാർദവും മതബോധവും വളർത്തിയെടുക്കുന്നതിൽ പള്ളികൾ വഹിക്കുന്ന പങ്ക് വലുതാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നവീകരണം പൂർത്തിയായ കുളിക്കുന്നപാറ സുന്നി ജുമാമസ്ജിദി​െൻറ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. മഹല്ല് പ്രസിഡൻറ് വി.പി. അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ഹാഫിള് ബിലാൽ ബിൻ ജമാൽ, എൻജിനീയർമാരായ നസീർ, മുഹമ്മദ് ഷമീർ എന്നിവർക്കുള്ള ഉപഹാര സമർപ്പണം ചേലക്കാട് മുഹമ്മദ് മുസ്ലിയാർ നിർവഹിച്ചു. സി.എസ്.കെ. തങ്ങൾ, റഫീഖ് സക്കരിയ്യ ഫൈസി, ടി.പി.സി. തങ്ങൾ, എസ്.പി.എം. തങ്ങൾ, പി. അമ്മദ് മാസ്റ്റർ, പി. മൊയ്തു ബാഖവി, ടി.വി.സി. അബ്ദുസ്സമദ് ഫൈസി, ഹാജി കെ. പൊറോറ, മർവ സൂപ്പിഹാജി, ഫൈസൽ അശ്അരി ഒഴുകൂർ, മുനീർ ഫൈസി, യു.കെ. അബ്ദുൽ ഹമീദ് ഹാജി, മജീദ് ഹുദവി, ടി.പി. ആലി, എൻ. ഷരീഫ്, എൻ.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ.വി. മൊയ്തു മാസ്റ്റർ, ഡോ. സമീർ, ഷൈജൽ അഹമ്മദ്, പി.സി. മൊയ്തീൻ മുസ്ലിയാർ, സുബൈർ പശുക്കടവ്, കുഞ്ഞബ്ദുല്ല, കെ.കെ. മുഹമ്മദ് ഷരീഫ്, പി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. അടിക്കുറിപ്പ് Kulikkunnapara Masjid .jpg നവീകരണം പൂർത്തിയായ അടുക്കത്ത് കുളിക്കുന്നപാറ സുന്നി ജുമാമസ്ജിദി​െൻറ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.