ഭിന്നശേഷിക്കാർ ധർണ നടത്തി

കോഴിക്കോട്: സഹകരണമേഖലയിൽ ഭിന്നശേഷിക്കാർക്ക് അർഹമായ നിയമന‍ങ്ങൾ നടത്തണമെന്നാശ്യപ്പെട്ട് ഡിഫറൻറ്ലി ഏബ്ൾഡ് േപഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡൗഫ്) സഹകരണ ഭവനുമുന്നിൽ ധർണ നടത്തി. ഈ ആവശ്യമുന്നയിച്ച് നടത്തുന്ന സംസ്ഥാനതല പ്രക്ഷോഭത്തി​െൻറ ഭാഗമായാണ് ധർണ. ഫെഡറേഷൻ ജില്ല സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു. 10 നിയമനങ്ങൾക്കുശേഷം പതിനൊന്നാമത്തേത് ഭിന്നശേഷിക്കാർക്ക് നൽകണമെന്ന ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെ. രമേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം യു.കെ. രാമൻ, എ.പി. സജീവൻ, എം.പി. സുഹ്റാബി എന്നിവർ സംസാരിച്ചു. എ.പി. സനിൽകുമാർ സ്വാഗതവും പീലി ദാസൻ നന്ദിയും പറഞ്ഞു. നൂറോളം ഭിന്നശേഷിക്കാർ ധർണയിൽ പങ്കെടുത്തു. photo ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.