കോഴിക്കോട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂൾ ബസുകൾക്ക് കർശന നിർദേശവുമായി ഗതാഗത വകുപ്പ്. സ്കൂൾ വാഹനത്തിെൻറ ൈഡ്രവർമാർക്ക് 10 വർഷം പ്രവൃത്തിപരിചയവും ഹെവി വാഹനങ്ങൾ ഓടിച്ച് അഞ്ച് വർഷ പ്രവൃത്തിപരിചയവും ഉണ്ടാകണം. സ്കൂൾവാഹനത്തിൽ സ്ഥാപനത്തിെൻറ പേരും ഫോൺ നമ്പറും പ്രദർശിപ്പിക്കണം. സ്കൂൾ കുട്ടികളെ കൊണ്ടുപോവുന്ന വാടക വാഹനത്തിൽ SCHOOL DUTY എന്ന് വാഹനത്തിന് മുൻവശത്ത് മുകളിലും പിൻവശത്തും നീല അക്ഷരത്തിൽ വെള്ള പ്രതലത്തിൽ എഴുതണം. ഫസ്റ്റ് എയ്ഡ് ബോക്സ് കർശനമായും ഉണ്ടാകണം. കുട്ടികളെ കയറ്റാനും ഇറക്കാനും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കാനും ൈഡ്രവറെ കൂടാതെ പരിചയ സമ്പന്നരായ മുതിർന്ന വ്യക്തി വാഹനത്തിൽ ഉണ്ടാകണം. യാത്രചെയ്യുന്ന കുട്ടികളുടെയും മറ്റും വിശദമായ വിവരങ്ങൾ വാഹനത്തിൽ സൂക്ഷിക്കണം. വാഹനവും വാഹനത്തിലെ ജോലിക്കാരുടെ പെരുമാറ്റവും പ്രവൃത്തിയും സ്കൂൾ അധികാരികൾ/പി.ടി.എ അധികാരികൾ നിരീക്ഷിക്കണം. സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെ പരിധിയിലുള്ള എല്ലാ സ്കൂൾ ബസുകളും മേയ് 24ന് രാവിലെ എട്ടിന് പ്രീ മൺസൂൺ വാഹന പരിശോധനക്ക് വാഹനത്തിെൻറ രേഖകൾ സഹിതം ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിലും ചേവരമ്പലം - മുണ്ടിക്കൽതാഴം ബൈപാസ് റോഡിലും എത്തണമെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. സ്കൂൾ കുട്ടികളെ കയറ്റുന്ന മറ്റു വാഹനങ്ങളും പരിശോധനക്ക് കൊണ്ടുവരണം. സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ൈഡ്രവർമാർക്ക് ബോധവത്കരണ ക്ലാസ് മേയ് 27ന് ഒമ്പതിന് ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിൽ നടത്തുമെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. പരിശോധനക്ക് ഹാജരാക്കി ചെക്ഡ് സ്ലിപ് പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മഴക്കാലപൂർവ ശുചീകരണം: സംയുക്ത യോഗം ഇന്ന് കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള സംയുക്ത യോഗം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർക്കു പുറമെ സന്നദ്ധസംഘടന പ്രവർത്തകർ, യൂത്ത് ക്ലബുകൾ, റെസിഡൻറ്സ് അസോസിയേഷനുകൾ, പൊതുജനാരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ആരോഗ്യ വകുപ്പിെൻറ ആഭിമുഖ്യത്തിലുള്ള മഴക്കാലപൂർവ ശുചീകരണം 'ആരോഗ്യ കേരളം' മേയ് 23ന് നടക്കും. തുടർന്ന് മേയ് 25 മുതൽ പൊതുകുളങ്ങൾ, പുഴകൾ, തോടുകൾ എന്നിവ ശുചീകരിക്കുന്നതിനുള്ള ബഹുജന പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.