കുടിവെള്ളത്തിനായി കാത്തുനിന്നവർ നിരാശരായി മടങ്ങി

നന്മണ്ട: കോഴിക്കോെട്ട പ്രമുഖ ജ്വല്ലറി കുടിവെള്ളമെത്തിക്കുമെന്ന് പറഞ്ഞ് കൂളിറപ്പായിലിൽ കാത്തുനിന്നവർക്ക് നിരാശരാവേണ്ടിവന്നു. ജ്വല്ലറി ജീവനക്കാരനായി സ്വയം പരിചയപ്പെടുത്തിയ യുവാവാണ് ഇന്ന് പഞ്ചായത്ത് വകയല്ല, ജ്വല്ലറി വകയാണ് വെള്ളമെന്നും എല്ലാവരും പാത്രം തയാറാക്കി വെക്കണമെന്നും പറഞ്ഞ് നാട്ടുകാരെ വിശ്വസിപ്പിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. നയനസുധ ഇതൊരു നല്ല കാര്യമെന്ന നിലയിൽ വീടുവീടാന്തരം കയറി പറഞ്ഞു. രാവിലെ 10 മണി മുതൽ പാത്രം നിരത്തിവെച്ച വീട്ടുകാർക്കാവെട്ട ആറുമണിവരെ കുടിവെള്ളം കിട്ടിയില്ല. ജ്വല്ലറിക്കാരനെന്നു പറഞ്ഞ യുവാവി​െൻറ വിവരങ്ങളൊന്നും ശേഖരിക്കാൻ കഴിയാത്തതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. യുവാവ് പറഞ്ഞുവിശ്വസിപ്പിച്ചതിനാലായിരുന്നു വീടുകയറി പറഞ്ഞതെന്ന് നന്മണ്ട ഗ്രാമപഞ്ചായത്ത് മുൻ അംഗം ടി.കെ. നയനസുധ മാധ്യമത്തോട് പറഞ്ഞു. അനുശോചിച്ചു നന്മണ്ട: സി.പി.എം നന്മണ്ട ബ്രാഞ്ച് അംഗം കരിക്കരിക്കണ്ടി ചന്ദ്രബാബുവി​െൻറ നിര്യാണത്തിൽ സി.പി.എം നന്മണ്ട ബ്രാഞ്ച് അനുശോചിച്ചു. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ടി.പി. ലൂഷൻ, കെ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.