കൊടിയത്തൂർ: പഞ്ചായത്തിലെ കിണറുകളും കുളങ്ങളും വറ്റിയതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. വേനൽമഴ ലഭിച്ചിട്ടുണ്ടെങ്കിലും തോട്ടുമുക്കം പന്നിക്കോട്, കൊടിയത്തൂർ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം ഇപ്പോഴും തുടരുകയാണ് . കൊടിയത്തുർ കോട്ടമലുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ് കൊടിയത്തുർ കാരക്കുറ്റി, സൗത് കൊടിയത്തൂർ പ്രദേശത്തുകാരുടെ ഏക ആശ്രയം. കുന്ദമംഗലം ബ്ലോക്കിെൻറ കീഴിൽ കൊടിയത്തൂരിലുള്ള കളത്തിങ്കൽ പമ്പിങ് സ്റ്റേഷനിൽ നിന്നും, കാരക്കുറ്റി വയലിലുള്ള കിണറിൽ നിന്നുമായി 56,000 ലിറ്റർ വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയുന്നില്ല എന്നതാണ് യാഥാർഥ്യം. കേന്ദ്ര ഗവൺമെൻറിെൻറ എൻ.സി.പി.സി പദ്ധതിയിൽ ഉൾപ്പെടുത്തി 2012 ൽ ആരംഭിച്ച ഐലക്കോട് കുടിവെള്ള പദ്ധതി ധാരാളം കുടുംബങ്ങൾക്ക് ഉപകാരപ്രദമായിരിക്കുകയാണ്. പുതിയ പഞ്ചായത്ത് ഭരണസമിതി കരട് പദ്ധതിയിൽ ഐലാക്കോട് പദ്ധതി കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതിെൻറ ഭാഗമായി ജില്ല പഞ്ചായത്തിെൻറ സഹായത്തോടെ അമ്പതു പട്ടികജാതി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന വാട്ടർ ടാങ്ക് നിർമിക്കാനുള്ള തയാറെടുപ്പിലാണ്. മാറിവരുന്ന ഭരണസമിതികൾ വലിയ പ്രാധാന്യം നൽകി പദ്ധതിക്ക് ഓരോ വർഷത്തിലും വികസനത്തിനായി തുക വകയിരുത്തുന്നുണ്ട്. ഇതിനു സമാനമായി കൊടിയത്തൂർ തെയ്യത്തും കടവ് വന്നെങ്കിലും സങ്കേതിക കാരണങ്ങളാൽ വിജയിച്ചില്ല . ജോലികൾ പൂർത്തിയായെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ജലക്ഷാമം രൂക്ഷമായ തോട്ടു മുക്കത്ത് കരിക്കാട്, മാടമ്പി കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിലും വേനൽക്കാലങ്ങളിൽ ഇവിടെ ജനങ്ങൾ കഷ്ടത്തിലാണ്. തെഞ്ചേരി പറമ്പു കുടിവെള്ള പദ്ധതി, ആലുങ്ങൽ മാളിയേക്കൽ കുടിവെള്ള പദ്ധതി, ചാലക്കൽ കുടിവെള്ള പദ്ധതി എന്നിവയും പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാൻ നിർമിച്ചതാണ്. ചില സ്വകാര്യ വ്യക്തികളും പ്രവാസി സംഘടനകളും വിവിധ ബാങ്കുകളും സന്നദ്ധ സംഘടനകളും പഞ്ചായത്തിൽ ജലക്ഷാമം ഇല്ലാതാക്കാൻ ശ്രമം നടത്തി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.