താമരശ്ശേരി: കായിക രംഗത്ത് വൻ മുന്നേറ്റം നടത്തുന്ന കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന് അമ്പായത്തോട് മിച്ചഭൂമിയിൽ 10 ഏക്കർ സ്ഥലത്ത് സ്റ്റേഡിയം നിർമിക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി പറഞ്ഞു. കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിലും സ്പോർട്സ് അക്കാദമിയും ചേർന്നു നടത്തുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജംപിങ് ബെഡിന് മൂന്നര ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന കായിക പരിശീലന സെമിനാറിൽ പാലക്കാട് മേഴ്സി കോളജ് അത്ലറ്റിക് കോച്ച് പിേൻറാ ജെ റൊബെല്ലോ, ഇന്ത്യൻ ആർമി ഹൈദരാബാദ് അത്ലറ്റിക് കോച്ച് സരീഷ് തൃശൂർ, കായിക പരിശീലകൻ രാജീവ് കൊയിലാണ്ടി എന്നിവർ സ്പോർട്സ് െട്രയിനിങ്, സ്പോർട്സ് ഇൻജുറി, ന്യുട്രീഷൻ എന്നീ വിഷയങ്ങളിൽ ക്ലാെസടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. തോമസ്, ചെയർപേഴ്സൻമാരായ മദാരി ജുബൈരിയ, ബേബി ബാബു, മെംബർമാരായ എ.ടി. ഹരിദാസൻ, വത്സമ്മ അനിൽ, മേരി കുര്യൻ, വത്സല കനകദാസ്, കായിക അധ്യാപകൻ വി.ടി. മിനീഷ്, സ്പോർട്സ് അക്കാദമി കൺവീനർ രാജു ജോൺ തുരുത്തിപ്പിള്ളി, സ്പോർട്സ് കൗൺസിൽ കൺവീനർമാരായ ജോസ് തോട്ടപ്പിള്ളി, തോമസ് കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.