വടകര: ടൗണിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ 13 പേർ പിടിയിൽ. ശ്രീകൃഷ്ണ ഇൻറർനാഷനൽ ടൂറിസ്റ്റ് ഹോം, ബ്ലൂസ്റ്റാർ ലോഡ്ജ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാത്രിയോടെ വടകര എസ്.ഐ ജെ.ഇ. ജയനും സംഘവും റെയ്ഡ് നടത്തിയത്. ശ്രീകൃഷ്ണ ഇൻറർനാഷനൽ ടൂറിസ്റ്റ് ഹോമിൽനിന്നും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ ൈകയിൽനിന്നും 1,21,800 രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചോറോട് പാഞ്ചേരിക്കാട്ടിൽ മുനീർ (30), വടകര നാരായണ നഗരം കൈക്കണ്ടത്തിൽ വിനോദ് (38), മയ്യന്നൂർ മൊട്ടതറേമ്മൽ റാഷിദ് (32), മയ്യന്നൂർ പാറയുള്ള പറമ്പത്ത് പ്രവീൺ (33), വില്യാപ്പള്ളി പാറയുള്ളതിൽ താഴെക്കുനി അഷ്റഫ് (44), പുറങ്കര ആനാടിക്കൽ രതീശൻ (29), കൈനാട്ടി ബീച്ചിൽ ഇരുമ്പിച്ചൻറവിട അബ്ദുൽ സലാം (32) എന്നിവരാണ് ശ്രീകൃഷ്ണ ഇൻറർനാഷനൽ ടൂറിസ്റ്റ് ഹോമിൽനിന്നും പിടിയിലായത്. ബ്ലൂസ്റ്റാറിൽനിന്നും ആറുപേർ അറസ്റ്റിലാവുകയും 1,07,300 പിടിച്ചെടുക്കുകയും ചെയ്തു. വടകര ബീച്ച് ആടുമുക്ക് പുത്തൻപുരയിൽ കബീർ (30), ആവിക്കൽ ബീച്ച് കല്ലേരി കുഞ്ഞമ്മദ് (50), പുറങ്കര പുത്തൻപുരയിൽ മുഹമ്മദ് അഷ്കർ (38), കൊയിലാണ്ടി വളപ്പിൽ കണ്ടത്തിൽ അനീസ് (35), വടകര ബീച്ച് തൊണ്ടിപൊയിൽ അബ്ദുറഹിമാൻ (50), കൊയിലാണ്ടി കൊല്ലം ബീച്ച് റോഡിൽ കുത്തൻവെള്ളി റഉൗഫ് (44) എന്നിവരെയാണ് ബ്ലൂസ്റ്റാർ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. ചൂതാട്ടം സംഘത്തെ പിടികൂടിയ സാഹചര്യത്തിൽ ഇത്തരം റെയ്ഡുകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.