കോഴിക്കോട്: സുപ്രീംകോടതി ഉത്തരവിനെതുടർന്ന് പൂട്ടിയ, ജില്ലയിലെ കള്ളുഷാപ്പുകളിൽ എെട്ടണ്ണം വീണ്ടും തുറന്നു. എടവണ്ണ^കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരിക്കും കൊയിലാണ്ടിക്കും ഇടയിലുള്ള കുറുവങ്ങാട്, മുണ്ടോത്ത്, ഉള്ള്യേരി, തുരുത്തിയാട്, ബാലുശ്ശേരി, വേട്ടാളി, എകരൂൽ, പൂനൂർ എന്നിവിടങ്ങളിലെ ഷാപ്പുകളാണ് കഴിഞ്ഞദിവസം വീണ്ടും പ്രവർത്തനമാരംഭിച്ചത്. 2000 ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ എടവണ്ണ ^താമരശ്ശേരി ^കൊയിലാണ്ടി റോഡ് സംസ്ഥാന പാതയാക്കിയത്. നിലവിലിതുവരെ ഇൗ റോഡും കാപ്പാട് ^തുഷാരഗിരി ^അടിവാരം, പുതിയങ്ങാടി ^ഉള്ള്യേരി^കുറ്റ്യാടി റോഡ് എന്നിവ പൊതുമരാമത്ത് വിഭാഗത്തിെൻറ രേഖകളിൽ സംസ്ഥാന പാതതന്നെയാണ് എന്നാണ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ സി.എച്ച്. അബ്ദുൽ ഗഫൂർ പറയുന്നത്. അതേസമയം, 2000 ജൂൺ 19ന് ഇറങ്ങിയ സർക്കാർ ഉത്തരവിൽ എടവണ്ണ^കൊയിലാണ്ടി പാതയുടെ താമരശ്ശേരി മുതൽ കൊയിലാണ്ടിവരെയുള്ള 29.200 കിലോ മീറ്റർ ജില്ല മേജർ റോഡായി പരിഗണിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതുവരെ പ്രയോഗത്തിൽ വരാത്ത ഇൗ ഉത്തരവ് കോടതിയിൽ ഹാജരാക്കിയാണ് അധികൃതർ എട്ട് കള്ളുഷാപ്പുകൾ തുറക്കാനുള്ള അനുമതി നേടിയത്. എടവണ്ണ മുതൽ കൊയിലാണ്ടിവരെയുള്ള റോഡിൽ സംസ്ഥാനപാതയെന്ന നിലയിലാണ് ഇതുവരെ വികസനപ്രവർത്തനങ്ങൾ നടന്നത്. റോഡിലെ സൂചന ബോർഡുകളിലും സംസ്ഥാന പാതയെന്ന് വ്യക്തമാക്കുന്നുണ്ട്. മദ്യഷാപ്പുകൾ തുറക്കുന്നതിനുവേണ്ടി മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിൽ റോഡുകളെ തരംതാഴ്ത്തില്ലെന്ന്, നേരത്തെ എക്സൈസ് വകുപ്പിെൻറ ചുമതല വഹിക്കുേമ്പാൾ മന്ത്രി ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. എന്നാലിതെല്ലാം കാറ്റിൽപറത്തിയാണ് കള്ളുഷാപ്പുകൾ തുറക്കുന്നതിനുള്ള അനുമതി തേടിയത്. ബിയർ, വൈൻ പാർലറുകൾക്കുവേണ്ടിയാണ് നേരത്തെ ചില ഇടപെടലുകൾ നടത്തിയിരുന്നത്. കള്ളുഷാപ്പുകൾക്കുവേണ്ടി ജില്ലയിലെ പ്രധാന റോഡിനെ തരംതാഴ്ത്തിയതിനെതിരെ വിവിധ കോണുകളിൽനിന്ന് ഇതിനകം ആക്ഷേപം ഉയർന്നിട്ടുണ്ട്. ദേശീയ^സംസ്ഥാന പാതയിലെ മദ്യഷാപ്പുകൾ നിർത്തലാക്കണമെന്ന വിധിയെത്തുടർന്ന് പ്രവർത്തനം നിർത്തിയ നഗരത്തിലെ ചില ബിയർ, വൈൻ പാർലറുകളും നേരത്തെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. നഗരപാതകളെന്ന് കാണിച്ചാണ് ഇക്കൂട്ടർ അനുകൂലവിധി സമ്പാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.