കോഴിക്കോട്: ഇടതുഭരണമുള്ള നഗരത്തിൽ ബീഫ് നിരോധനമെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ. കോൺഗ്രസും യൂത്ത് ലീഗുമാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. രണ്ട് മണിക്ക് ശേഷം മാംസം വിൽക്കരുതെന്ന് നഗരസഭ ആരോഗ്യവിഭാഗം കടകൾക്ക് നിർദേശം നൽകിയതും വിറ്റ കടകൾക്കെതിരെ നടപടിയെടുത്തതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. കോൺഗ്രസ് പരപ്പിൽ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഇടിയങ്ങരയിൽ നിശാധർണ നടത്തി. പ്രതിപക്ഷ നേതാവ് അഡ്വ. പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഇടിയങ്ങര ഹെൽത്ത് ഒാഫിസിലേക്കും കോർപറേഷൻ ഒാഫിസിേലക്കും മാർച്ച് നടത്താൻ തീരുമാനിച്ചു. എന്നാൽ, രാവിലെ നാലിന് അറുത്ത മാംസം ഉച്ചക്ക് രണ്ട് മണിക്ക് ശേഷം വിൽക്കുന്നതിന് മാത്രമേ വിലക്കുള്ളൂവെന്ന് നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. രാവിലെ നാലിന് അറുത്ത ഉരുവിെൻറ മാംസമാണ് ഉച്ചക്ക് രണ്ട് മണിക്ക് ശേഷം കടകളിൽനിന്ന് പിടികൂടിയത്. അറുത്ത് എട്ടുമണിക്കൂറിനകം ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷ്യയോഗ്യമല്ലെന്നും വിൽക്കരുതെന്നുമാണ് ചട്ടം. കടകളിൽ എട്ട് ഡിഗ്രിയിൽ താഴെ തണുപ്പിൽ സൂക്ഷിച്ചാൽ മൂന്ന് ദിവസവും ഒരു ഡിഗ്രിയെങ്കിൽ ഏഴ് ദിവസവും സൂക്ഷിക്കാം. ഇതിന് വിരുദ്ധമായി ഇറച്ചി വിറ്റാൽ നടപടിയെടുക്കും. അറവ് നടന്ന് എട്ട് മണിക്കൂറിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഇറച്ചി വിൽക്കാം. ബീഫിന് മാത്രമല്ല, മുഴുവൻ മാംസത്തിനും ഇത് ബാധകമാണെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. ഇൗ സാഹചര്യത്തിൽ റമദാനടക്കമുള്ള സന്ദർഭങ്ങളിൽ ആവശ്യമുള്ള സമയത്ത് മാത്രം അറവ് നടത്തുന്നതാണ് ഉചിതമെന്നും ജനങ്ങളുടെ ആരോഗ്യത്തിനാണ് മുഖ്യ പരിഗണന നൽകുകയെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് എന്നിവർ പറഞ്ഞു. ഇറച്ചിക്കട രണ്ട് മണിവരെ മാത്രമേ പ്രവർത്തിക്കാവൂവെന്ന കോർപറേഷൻ നിലപാട് റമദാൻ വ്രതം അടുത്ത സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് യൂത്ത്ലീഗ് കുറ്റെപ്പടുത്തി. പ്രസിഡൻറ് യു. സജീർ അധ്യക്ഷത വഹിച്ചു. ഹംസക്കോയ മാങ്കാവ്, പി.വി. ഷംസുദ്ദീൻ, റാഫി മുഖദാർ, സലാം മീഞ്ചന്ത, എം. മുഹമ്മദ് മദനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.