കോഴിക്കോട്: മീൻ കൂട്ടമായി ചത്തുപൊന്തിയതിനെ തുടർന്ന് കുടിവെള്ളമെടുക്കൽ നിർത്തിെവച്ച മാനാഞ്ചിറയില്‍ വെള്ളം ശുചീകരിക്കാനുള്ള പ്രവർത്തനം നഗരസഭ ആരംഭിച്ചു. മീൻ ചത്തത് വെള്ളത്തിലെ മാലിന്യം കാരണമല്ലെന്ന് വിദഗ്ധ റിപ്പോർട്ട് ലഭിച്ചെങ്കിലും മാലിന്യത്തിെൻറ അളവ് കൂടുതലാണെന്ന് കെണ്ടത്തിയിരുന്നു. വെള്ളം പമ്പ് ചെയ്യുന്നത് പുനരാരംഭിക്കുന്നതിെൻറ ഭാഗമായാണ് കുളത്തിൽ ചൊവ്വാഴ്ച സൂപ്പർ േക്ലാറിനേഷൻ നടത്തിയത്. സാധാരണ അളവിൽ കൂടുതൽ ക്ലോറിൻ ചേർക്കുന്നതാണ് സൂപ്പർ േക്ലാറിനേഷൻ. ആയിരം മില്ലി വെള്ളത്തിൽ 2.5 മുതൽ അഞ്ച് ഗ്രാം വരെ കലർത്തുന്ന രീതിയാണിത്. ഇതിനായി മാനാഞ്ചിറയിലെ വെള്ളത്തിെൻറ മൊത്തം അളവെടുത്തായിരുന്നു ക്ലോറിനേഷൻ. മൊത്തം 70 ലക്ഷം ലിറ്റർ വെള്ളമാണ് ചൊവ്വാഴ്ച രാവിലെ 8.30ൽ 12.30 വരെ സമയമെടുത്ത് കോർപറേഷൻ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശെൻറ നേതൃത്വത്തിൽ ശുചീകരിച്ചത്. ശുചീകരിച്ച ശേഷമുള്ള വെള്ളത്തിെൻറ സാമ്പ്ൾ ചൊവ്വാഴ്ചതന്നെ ശേഖരിച്ചു. ഇത് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യു.ആർ.ഡി.എം) പരിശോധനക്കയച്ചു. രണ്ടു ദിവസത്തിനകം പരിശോധന ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനു ശേഷമേ വെള്ളം പമ്പ് ചെയ്യാൻ തുടങ്ങുകയുള്ളൂവെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ബാക്ടീരിയ, പി.എച്ച് മൂല്യം എന്നിവ മാനാഞ്ചിറയിൽ കൂടുതലാണെങ്കിലും ഇതുകൊണ്ടു മാത്രം മീൻ ചാകില്ലെന്നായിരുന്നു നേരത്തേ വെള്ളം പരിശോധിച്ച് ജല വിഭവ വികസന വിനിയോഗ കേന്ദ്രം നൽകിയ റിപ്പോര്‍ട്ട്. മീനുകൾക്ക് രോഗമുണ്ടോയെന്ന കാര്യം പരിശോധിക്കാനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ കഴിഞ്ഞ വെള്ളിയാഴ്ച മീനുകളെ ശേഖരിച്ചിരുന്നു. പിലാപ്പി ഇനത്തിൽ പെട്ട മീനുകൾ മാത്രമാണ് ചത്തുപൊങ്ങുന്നതെന്നാണ് സംഘം കെണ്ടത്തിയത്. മീനുകർക്ക് വൈറല്‍ രോഗബാധയുണ്ടോ എന്ന അനുമാനത്തിൽ ജീവനുള്ള മത്സ്യങ്ങളുടെ സാമ്പിളാണ് ശേഖരിച്ചത്. എറണാകുളത്തെ ലാബിൽ നടക്കുന്ന പരിശോധനഫലം ലഭിച്ചാലേ മീൻ ചത്തതിന് കാരണം വ്യക്തമാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.