കോഴിക്കോട്: സാമൂതിരി കെ.സി.യു. രാജ കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിലെ ഓഫിസിൽ സന്ദർശിച്ചു. സർക്കാറിെൻറ പരിസ്ഥിതി സൗഹൃദ നിലപാടിന് ധാർമിക പിന്തുണ പ്രഖ്യാപിച്ച് മഷിപ്പേനയും കോഴിക്കോടിെൻറ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മലബാറിലെ 45ഓളം ക്ഷേത്രങ്ങളുടെ ട്രസ്റ്റി ഇപ്പോഴും സാമൂതിരി രാജയാണ്. ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുമ്പോഴും ഈ ട്രസ്റ്റിഷിപ്പ് നിലനിർത്തണമെന്ന് കെ.സി.യു. രാജ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. മക്കളായ സരസിജ രാജ, മായ ഗോവിന്ദ്, ജാമാതാവ് അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, മരുമകൻ കെ.സി. സംഗമേഷ് വർമ, മരുമകൾ ഡോ. പി.സി. രതി തമ്പാട്ടി, ഭർത്താവ് ഡോ. ഇ.കെ. ഗോവിന്ദവർമ രാജ എന്നിവരും സാമൂതിരിയോടൊപ്പം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.