പേരാമ്പ്ര: പാലേരിയിൽ തിങ്കളാഴ്ച രാത്രി ബൈക്കിലെത്തിയ പത്തംഗ സംഘം ബേക്കറി അടിച്ചുതകർക്കുകയും കടയിലുണ്ടായിരുന്ന ഒരാളെ വെട്ടിപ്പരിക്കേൽപിക്കുകയും രണ്ടു പേരെ മർദിക്കുകയും ചെയ്തു. ബസ്സ്റ്റോപ്പിനു മുൻവശം നടുക്കണ്ടി രോഹിതിെൻറ ഉടമസ്ഥതയിലുള്ള മനുസ് ബേക്കറിക്കുനേരെയാണ് രാത്രി 9.15ഓടെ ആക്രമണം നടന്നത്. ഈ സമയം കടയിലുണ്ടായിരുന്ന രോഹിതിെൻറ അച്ഛൻ ശശിക്കാണ് (54) വെട്ടേറ്റത്. കടയിലെ ജീവനക്കാരനായ കുനിയിൽ വിഷ്ണു (22), സംഭവസ്ഥലത്തുണ്ടായിരുന്ന കെ.പി. അജീഷ് എന്നിവർക്കും പരിക്കേറ്റു. കടയിലെ ബേക്കറി ഉൽപന്നങ്ങളും അലമാരകളും സംഘം റോഡിലേക്ക് വലിച്ചെറിഞ്ഞു. ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരിക്കേറ്റവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.