കോഴിക്കോട്: പുതിയ വേജ്ബോർഡ് പ്രഖ്യാപിക്കുക, ദൃശ്യമാധ്യമങ്ങളെയും വർക്കിങ് ജേണലിസ്റ്റ് ആക്ടിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച്ച ഡൽഹിയിൽ നടക്കുന്ന പാർലമെൻറ് മാർച്ചിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. കേരള പത്രപ്രവർത്തക യൂനിയൻ, കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും പൊതുയോഗവും. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. കെ.എൻ.ഇ.എഫ് ജില്ല പ്രസിഡൻറ് പി. സുധാകരൻ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻറ് കെ. പ്രേംനാഥ്, ജില്ല സെക്രട്ടറി എൻ. രാജേഷ്, കെ.എൻ.ഇ.എഫ് ജില്ല പ്രസിഡൻറ് വി.എ. മജീദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി. വിപുൽനാഥ്, എം. ഫസലുറഹ്മാൻ, ഇ.പി. മുഹമ്മദ്, റഫീഖ് റമദാൻ, സി.വി. ഗോപാലകൃഷ്ണൻ, വി. മുഹമ്മദലി, കെ.സി. റിയാസ്, കെ.ടി. വിബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.