കോഴിക്കോട്: പെൺസുരക്ഷക്കായി കേരള പൊലീസ് നടപ്പാക്കിയ പിങ്ക് പേട്രാൾ വാഹനങ്ങൾക്കുള്ള ടോൾ ഫ്രീ നമ്പർ പ്രവർത്തനം തുടങ്ങിയില്ല. നിസ്സാര സാേങ്കതിക തടസ്സം കാരണമാണ് പദ്ധതി തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും 1515 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തിപ്പിക്കാനാവാത്തത്. പകരം കൺട്രോൾ റൂമിലെ 100 നമ്പറും ക്രൈം സ്റ്റോപ്പർ നമ്പറായ 1090 എന്ന നമ്പറുമാണ് പിങ്ക് പട്രോളിനുവേണ്ടി ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം 28ന് ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് രണ്ടാഴ്ചക്കകം ടോൾ ഫ്രീ നമ്പർ പ്രവർത്തന സജ്ജമാകുമെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. പ്രത്യേക നമ്പർ ഇല്ലാത്തതിനാൽ അടിയന്തരാവശ്യങ്ങൾക്ക് വനിത പൊലീസിെൻറ നേതൃത്വത്തിലെ പട്രോളിങ് സംഘത്തിെൻറ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാവുന്നില്ല. ആവശ്യമായ കമ്പ്യൂട്ടറുകൾ എത്താത്തതിനാലാണ് പ്രവർത്തനം തുടങ്ങാനാവാത്തതെന്ന് പദ്ധതിയുടെ ചുമതലയുള്ള സിറ്റി പൊലീസ് കൺട്രോൾ റൂം അധികൃതർ പറയുന്നു. ഇപ്പോൾ ഇൗ നമ്പറിൽ വിളിച്ചാൽ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് ബന്ധപ്പെടാനാവുക. അവിടെനിന്ന് സിറ്റി പിങ്ക് പട്രോൾ സംഘത്തിന് നിർദേശം കൈമാറാനുള്ള കാലതാമസമുണ്ട്. സാേങ്കതിക പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നമ്പർ ഉടൻ പ്രവർത്തന സജ്ജമാകുമെന്നും കൺട്രോൾ റൂം അധികൃതർ അറിയിച്ചു. സിറ്റിയിൽ പിങ്ക് പട്രോളിങ്ങിന് രണ്ട് കാറും വനിതാ പൊലീസുകാരുമടങ്ങുന്ന സംഘമാണുള്ളത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതത്വം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാർച്ച് ഒന്നു മുതലാണ് സിറ്റിയിൽ പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച വനിത പൊലീസുകാരുടെ നേതൃത്വത്തിലാണ് സംഘം വിവിധ സ്ഥലങ്ങളിൽ പട്രോളിങ് നടത്തുക. ജി.പി.എസ് സംവിധാനവും മുന്നിലും പിന്നിലുമായി കാമറയുമുള്ള പിങ്ക് നിറത്തിലുള്ള പ്രത്യേക കാറുകളാണ് സംഘത്തിനുള്ളത്. കാറിെൻറ സഞ്ചാരപാതയുൾെപ്പടെ മുഴുവൻ വിവരങ്ങളും തത്സമയം പിങ്ക് പട്രോൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കാനാവും. ഇതിെൻറ ഭാഗമായി കമ്പ്യൂട്ടറും ജീവനക്കാരിയുമടക്കമുള്ള പ്രേത്യക കൺട്രോൾ റൂം പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.