കൊടുവള്ളി: വ്യാപാരി വ്യവസായി ഏകോപനസമിതിയും ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കൊടുവള്ളി ഫെസ്റ്റിന് ബുധനാഴ്ച തുടക്കം. പരിപാടികൾക്ക് തുടക്കംകുറിച്ച് കൊടുവള്ളിയിൽ സാംസ്കാരിക വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. വ്യാപാരികൾ, വിവിധ ക്ലബുകൾ, സാംസ്കാരിക സന്നദ്ധ സംഘടനകൾ, കുടുബശ്രീകൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. നഗരസഭ വൈസ് ചെയർമാൻ എ.പി. മജീദ്, കൗൺസിലർമാരായ ഒ.പി. റസാഖ്, ഇ.സി. മുഹമ്മദ്, പി.കെ. ഷിബ, കെ. ബാബു. കെ. ശിവദാസൻ, കോതൂർ മുഹമ്മദ്, പി.ടി.എ. ലത്തീഫ്, കെ. സുരേന്ദ്രൻ, പി.ടി. സദാശിവൻ, ഒ.ടി. സുലൈമാൻ, ഒ.പി. റഷീദ്, എൻ.പി. ഇഖ്ബാൽ, ആർ.സി. സുബൈർ, അഷ്റഫ് വാവാട്, കെ.കെ. അബ്ദുറഹിമാൻകുട്ടി, എം. അബ്ദുൽഖാദർ, സി.പി. മജീദ്, ടി.പി. അർഷാദ്, ടി.കെ. അതിയത്ത്, പി. അബ്ദുറസാഖ്, കെ. അസ്സയിൻ എന്നിവർ നേതൃത്വം നൽകി. ഫെസ്റ്റിെൻറ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ എ.പി. മജീദ് നിർവഹിച്ചു. പി.ടി.എ. ലത്തീഫ് അധ്യക്ഷതവഹിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് കാർഷിക ^വ്യവസായ പ്രദർശനം, ഭക്ഷ്യമേള, ആരോഗ്യ പ്രദർശനം, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തും. 15 ദിവസം ഇടവിട്ട് കൂപ്പൺ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനങ്ങളും സ്ക്രാച് ആൻഡ് വിൻ സമ്മാനങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.