പച്ചക്കറി കൃഷി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിന് അംഗീകാരം കാർഷിക ക്ലബ് കൺവീനർ ജോളി മാത്യുവിനാണ് സംസ്ഥാന അവാർഡ് ലഭിച്ചത് തിരുവമ്പാടി: വിദ്യാലയത്തിൽ മികച്ച പച്ചക്കറി കൃഷിയൊരുക്കിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിന് സംസ്ഥാന കൃഷിവകുപ്പിെൻറ അംഗീകാരം. കാർഷിക ക്ലബ് കൺവീനർ ജോളി മാത്യുവിനാണ് പുരസ്കാരം ലഭിച്ചത്. ഹിന്ദി അധ്യാപകനായ ഇദ്ദേഹമാണ് രണ്ടു പതിറ്റാണ്ടായി സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മികച്ച സ്കൗട്ട് പച്ചക്കറി യൂനിറ്റ് ജില്ല അവാർഡ്, ക്ഷീരകർഷക ജില്ല പുരസ്കാരം എന്നീ അംഗീകാരങ്ങളും ജോളി മാത്യു നേടിയിട്ടുണ്ട്. ചേന, മത്തൻ, കോവൽ, പാവൽ, ഗോതമ്പ്, വെണ്ട, പടവലം, കോളിഫ്ലവർ, കാബേജ്, ചീര, വാഴ, ചീനി തുടങ്ങിയ പച്ചക്കറികളാണ് കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർഥികൾ വിളയിച്ചത്. വിദ്യാലയമുറ്റം, സ്കൂൾ മാനേജ്മെൻറിെൻറ ഒന്നരയേക്കർ ഭൂമി, സ്വകാര്യ വ്യക്തിയുടെ സ്ഥലം എന്നിവിടങ്ങളിലായിരുന്നു കൃഷി. വിളയിച്ച പച്ചക്കറികൾ ഓണവിപണിയിലെ പച്ചക്കറിച്ചന്തയിൽ വിറ്റഴിച്ചിരുന്നു. ഇതിെൻറ വരുമാനം അർബുദബാധിതനായ സഹപാഠിക്ക് നൽകുകയായിരുന്നു. ജൈവവള നിർമാണ ശിൽപശാല, വിവിധ കൃഷിരീതി സംബന്ധിച്ച സെമിനാർ എന്നിവ സംഘടിപ്പിക്കാനും കാർഷിക ക്ലബ് നേതൃത്വം നൽകി. 50 കുട്ടികളാണ് ക്ലബിന് ചുക്കാൻപിടിക്കുന്നത്. മുൻ കൃഷിമന്ത്രി കെ.പി. മോഹനൻ, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവർ പച്ചക്കറിത്തോട്ടം സന്ദർശിക്കാനെത്തിയിരുന്നു. വിള ഇൻഷുറൻസ് ദിനാചരണം തിരുവമ്പാടി: കോടഞ്ചേരി കൃഷിഭവൻ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി എന്നിവയുടെ സഹകരണത്തോടെ വിള ഇൻഷുറൻസ് ദിനാചരണ പരിപാടി ജൂലൈ ഒന്നിന് നടക്കും. പുനരാവിഷ്കരിച്ച പദ്ധതി പ്രകാരം വരൾച്ച, വെള്ളപ്പൊക്കം, വന്യജീവി ആക്രമണം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭംമൂലം നാശം സംഭവിക്കുന്ന ഇൻഷുർ ചെയ്ത വിളകൾക്ക് ചുരുങ്ങിയ പ്രീമിയത്തിൽ പത്തിരട്ടി വരെ ഉയർന്ന നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയാണിത്. കൃഷിവകുപ്പിെൻറ ആനുകൂല്യങ്ങൾക്കായി കൃഷിഭവനുമായി ബന്ധപ്പെട്ട് വിളകൾ ഇൻഷുർ ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.