പുതുവസന്തപ്പിറവി സർഗാത്മകതയിലൂടെ മാത്രം ^പി.കെ. ഗോപി

പുതുവസന്തപ്പിറവി സർഗാത്മകതയിലൂടെ മാത്രം -പി.കെ. ഗോപി പുതുവസന്തപ്പിറവി സർഗാത്മകതയിലൂടെ മാത്രം -പി.കെ. ഗോപി കൽപറ്റ: സർഗാത്മകതയിലൂടെ മാത്രമേ പുതുവസന്തം പിറക്കുകയുള്ളൂവെന്ന് കവി പി.കെ. ഗോപി. ഇതിനായി പുതിയ തലമുറകൾ ഉണരണം. വായന പക്ഷാചരണത്തി​െൻറ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കൽപറ്റ ഗവൺമ​െൻറ് കോളജ് ചരിത്ര വിഭാഗത്തി​െൻറ സഹകരണത്തോടെ നടത്തിയ വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയുടെ അനന്തമായ ലോകത്തിലൂടെ സഞ്ചരിച്ച് ഭൂതകാലത്തേയും വർത്തമാനത്തി​െൻറയും കണ്ണീരും കിനാവും വൃദ്ധിക്ഷയങ്ങളും ആവാഹിക്കാൻ പുതുതലമുറ തയാറാകണം. സഹജീവികൾക്കിടയിൽ സാംസ്കാരിക പരാഗണം നടത്താനും വായനയിലൂടെ സമ്പാദിക്കുന്ന അറിവ് പ്രയോജനപ്പെടുത്തണം. ചരിത്രത്തി​െൻറ ഉൗടും പാവും നിർമിച്ച മഹത്തായ പുസ്തകങ്ങൾ വായിക്കാതെ വർത്തമാനത്തെ വായിക്കാനാവില്ല. വർത്തമാനത്തി​െൻറ ജീവിത യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാതെ ഭാവിയെക്കുറിച്ച് സ്വപ്നം നെയ്യാനുമാവില്ല. വായനയാണ് ലോകത്തെ മാറ്റിമറിച്ചത്. ബ്രിട്ടീഷ് ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചാണ് കാറൽ മാർക്സ് മൂലധനം രചിച്ചത്. ഇതേ ലൈബ്രറിയിലെ പുസ്തകങ്ങളത്രയും വായിച്ച മറ്റൊരാൾ ഡോ. ബി.ആർ. അംബേദ്ക്കറായിരുന്നു. ആ വായനയാണ് നമുക്ക് ലോകത്തെ ഏറ്റവും മഹത്തായ ഭരണഘടന രൂപവത്കരിക്കാൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. വായനവാരത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ വിദ്യാർഥികൾക്ക് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. കൽപറ്റ ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എ. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൽ ഖാദർ, അധ്യാപകരായ ഡോ. പി. പ്രിയ, വർഗീസ് ആൻറണി, പി.സി. അഷറഫ് കെ.എസ്. സുജ, സ്റ്റാഫ് അഡ്വൈസർ കൃഷ്ണൻ മുത്തിമൂല, കെ. അക്ഷയ്, എസ്. ആനന്ദ്, എ. ജാഫർ തുടങ്ങിയവർ സംസാരിച്ചു. FRIWDL15 വായനവാരാഘോഷത്തോടനുബന്ധിച്ച് കൽപറ്റ ഗവ. കോളജിൽ കവി പി.കെ. ഗോപി സംസാരിക്കുന്നു പുസ്തകമേള ഇന്ന് സമാപിക്കും കൽപറ്റ: വായനവാരത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കലക്ടറേറ്റിൽ തുടങ്ങിയ പുസ്തകമേള സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി പുസ്തകം ഏറ്റുവാങ്ങി. വിവിധ പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ മേളയിൽ വിലക്കിഴിവോടെ ലഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുസ്തകങ്ങൾ 40 ശതമാനം വിലക്കുറവോടെ വിൽപനക്കുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് പുസ്തകമേള സമാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടി: താക്കോൽ കൈമാറി കൽപറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സുതാര്യതയും പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനുമായി പരാതിപ്പെട്ടി സ്ഥാപിക്കുന്നു. പൊതുജനങ്ങൾക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും പരാതിപ്പെട്ടിയിൽ നിക്ഷേപിക്കാം. വയനാട് ജില്ല പഞ്ചായത്തിൽ സ്ഥാപിച്ച പരാതിപ്പെട്ടിയുടെ താക്കോൽ കൈമാറ്റ ചടങ്ങ് ജില്ല പഞ്ചായത്ത് സെക്രട്ടറി വി.സി. രാജപ്പൻ നിർവഹിച്ചു. റീജനൽ പെർഫോമൻസ് ഓഡിറ്റ് ഓഫിസർ പി. അഹമ്മദ് ബഷീർ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ. മിനി, പി.കെ. അനിൽകുമാർ, അനില തോമസ്, എ. ദേവകി, മെംബർമാരായ പി. ഇസ്മായിൽ, അഡ്വ. ഒ.ആർ. രഘു, ജില്ല പഞ്ചായത്ത് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.