ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിൽ ഒളിമ്പിക്‌സ് ദിനം ആചരിച്ചു കോഴിക്കോട്: ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിെൻറ ആഭിമുഖ്യത്തില്‍ ഒളിമ്പിക്‌സ് ദിനം ആചരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഒളിമ്പ്യന്‍ വി. ദിജു ഉദ്ഘാടനം ചെയ്തു. കായിക കേരളത്തില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് കോഴിക്കോടെന്നും ഇവിടെ നിന്നും മികച്ച താരങ്ങള്‍ ഉയര്‍ന്നുവരുമെന്നും ദിജു പറഞ്ഞു. ഇന്‍ഡോര്‍ സ്േറ്റഡിയത്തിലടക്കം നടന്നുവരുന്ന ബാഡ്മിൻറണ്‍ പരിശീലനം പുതിയ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സഹായകരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡൻറ് കമാല്‍ വരദൂര്‍, കെ. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കെ.ജെ. മത്തായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രേമന്‍ തറവട്ടത്ത്, ജില്ല സ്‌പോര്‍ട്‌സ് ഓഫിസര്‍ ലത, കായിക താരങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. photo: ab 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.