കർഷക​െൻറ ആത്മഹത്യയിൽ നടുങ്ങി ചെമ്പനോട; ചക്കിട്ടപാറ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

പേരാമ്പ്ര: കർഷകൻ കാവിൽ പുരയിടത്തിൽ ജോയിയുടെ ആത്മഹത്യയിൽ വിറങ്ങലിച്ചിരിക്കുകയാണ് ചെമ്പനോട ഗ്രാമം. ബുധനാഴ്ച രാത്രി ഒമ്പതിനാണ് വില്ലേജ് ഒാഫിസി​െൻറ ഗ്രില്ലിൽ കർഷകൻ തൂങ്ങിമരിക്കുന്നത്. ത​െൻറ ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന് നികുതി സ്വീകരിക്കാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ഇദ്ദേഹം പലവട്ടം വില്ലേജ് അധികൃതരോട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നത്രെ. വർഷങ്ങളായി വില്ലേജ് ഒാഫിസ് കയറിയിറങ്ങിയ ഇദ്ദേഹത്തി​െൻറ ആവശ്യം നിറവേറ്റാത്ത അധികൃതരുടെ നടപടിയിൽ നാട്ടുകാർ രോഷാകുലരാണ്. വൻ ജനാവലിയാണ് വില്ലേജ് ഒാഫിസ് പരിസരത്ത് തടിച്ചുകൂടിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കമ്മിറ്റി ചക്കിട്ടപാറ പഞ്ചായത്തിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.