ഫലവൃക്ഷത്തൈകൾ വിതരണം കൊടിയത്തൂർ: കേരള സർക്കാറിെൻറ ഒരു കോടി വൃക്ഷെത്തെ നടലിെൻറ ഭാഗമായി സഹകരണ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹരിതം സഹകരണത്തിെൻറ ഭാഗമായി കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് കൊടിയത്തൂർ പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ പ്രവർത്തകർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. 500 ഫലവൃക്ഷത്തൈകളാണ് 16 വാർഡുകളിലായി വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല സി.ഡി.എസ് ചെയർപേഴ്സൻ ഉമൈനക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, എ.സി. നിസാർ ബാബു, വി.കെ. അബൂബക്കർ, സന്തോഷ് സെബാസ്റ്റ്യൻ, റീന ബോബൻ, സിന്ധു രാജൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.