കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഒാഫിസ് ആക്രമണക്കേസിൽ ശക്തമായ നടപടിയുണ്ടാവാത്തതിന് ശിക്ഷാനടപടിയെന്നോണം സ്ഥലം മാറ്റിയ കോഴിക്കോട് സിറ്റിപൊലീസ് മേധാവി ജെ. ജയനാഥിന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാെൻറ അഭിനന്ദനം. ആറുമാസത്തോളം സിറ്റി െപാലീസ് മേധാവിയായിരുന്നപ്പോൾ നടത്തിയ പ്രവർത്തനം എണ്ണിപ്പറഞ്ഞാണ് മേലധികാരി കത്തയച്ചത്. തെരുവിൽ കഴിയുന്നവർക്ക് പുനരധിവാസമൊരുക്കാൻ ജയനാഥ് മുൻകൈയെടുത്ത് നടപ്പാക്കിയ ഒാപറേഷൻ സ്വസ്തി പദ്ധതിയിൽ 42 പേരെ മറ്റുസംസ്ഥാനങ്ങളിലടക്കമുള്ള കുടുംബങ്ങളിലെത്തിക്കാനായതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ക്ലീൻ സിറ്റി സേഫ് സിറ്റി പദ്ധതിയിൽ അനധികൃത ബോർഡുകളും മറ്റും മാറ്റി. രാഷ്ട്രീയ അസ്വാരസ്യങ്ങൾ ഉണ്ടാവുന്നത് ഇത്തരം ബോർഡുകളിൽ നിന്നാണെന്ന് കത്തിലുണ്ട്. സർക്കാർ വാർഷിക ഭാഗമായി ഇടതുമുന്നണിയുയർത്തിയ ബോർഡുകൾ പൊലീസ് മാറ്റിയത് ഏറെ വിവാദമായിരുന്നു. കമീഷണർ നടപ്പാക്കിയ വാർ ഒാൺ ഡ്രഗ്സ് എന്ന പദ്ധതി അനധികൃത പുകയില-മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ ശക്തമായ നടപടിക്ക് കാരണമായെന്ന് കത്തിലുണ്ട്. സി.സി.ടി.വി കാമറകൾ കാര്യക്ഷമമാക്കാനുള്ള കണക്ട് കോഴിക്കോടിനെപ്പറ്റിയും രാത്രി പട്രോളിങ് കാര്യക്ഷമമാക്കിയതിനെപ്പറ്റിയും വാഹനാപകടക്കേസുകളിൽ കാലതാമസമൊഴിവാക്കാൻ നടപടിയെടുത്തതിനെപ്പറ്റിയും വനിത പൊലീസുകാരെ വനിതകളെ സഹായിക്കാനായി നിയോഗിച്ചതിനെപ്പറ്റിയും കത്തിൽ പറയുന്നു. ൈക്രം സ്ക്വാഡ് നവീകരിച്ചതും പൊലീസുകാരുടെ അധ്വാനഭാരം കുറക്കാൻ നടപടിയെടുത്തതുമെല്ലാം കത്തിൽ പരാമർശിക്കുന്നുണ്ട്. ................... kc11
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.