ഉന്നതവിജയികൾക്ക്​ നഗരസഭയുടെ ആദരം

കോഴിക്കോട്: വിവിധ പരീക്ഷകളിൽ ഉയർന്ന ജയം നേടിയ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും നഗരസഭയുടെ ആദരം. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി തുടങ്ങിയ പരീക്ഷകളിലെ വിജയികളെയാണ് ടാഗോർ ഹാളിൽ ആദരിച്ചത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ േട്രാഫികൾ നൽകി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, എം.സി. അനിൽകുമാർ, ടി.വി. ലളിതപ്രഭ, അനിത രാജൻ, ആശാ ശശാങ്കൻ, കൗൺസിലർമാരായ സി. അബ്ദുറഹ്മാൻ, നമ്പിടി നാരായണൻ, പി. കിഷൻചന്ദ്, എൻ.പി. പദ്മനാഭൻ, ഡി.പി.ഒ എം. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. രാധാകൃഷ്ണൻ സ്വാഗതവും വി.പി. രാജീവൻ നന്ദിയും പറഞ്ഞു. ................. kc8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.