വായനദിനാചരണം

ചേന്ദമംഗലൂർ: വിദ്യാഭ്യാസസ്ഥാപനങ്ങൾ വായനദിനം ആചരിച്ചു. ജി.എം.യു.പി.സ്കൂളിൽ പി.ടി.എ പ്രസിഡൻറ് ബന്ന ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. രവി മണാശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് എ, പി. അഭിഷേക്, ഗിരിജ, അജ്ന ഇ.കെ, സ്വാതിക എം.എൻ, റജപർവിൻ എന്നിവർ സംസാരിച്ചു. ക്ലാസ് ലൈബ്രറി പദ്ധതിയായ 'പുസ്തകം നമ്മുടെ ചങ്ങാതി' പി. സാജിദ് ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലൂർ അങ്ങാടിയിൽ എൽ.പി.വിഭാഗം വിദ്യാർഥികളുടെ റാലിയും നടന്നു. എൻ. മാധവി, ഗിരിജ, പി. ത്രിവേണി, ബിന്ദു, പി. നസീബ, സി.പി. സൂരജ് എന്നിവർ നേതൃത്വം നൽകി. ചേന്ദമംഗലൂർ എച്ച്.എസിൽ നഗരസഭ കൗൺസിലർ എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. ക്ലാസ് ലൈബ്രറി, ലൈബ്രറി ക്ലബ്, റീഡിങ് കോർണർ യഥാക്രമം പുതുക്കുടി അബൂബക്കർ സുല്ലമി, ഇ. ബഷീർ, കെ.ഇ. ജമാൽ എന്നിവർ ഉദ്ഘാടനം ചെയ്തു. അൻസ ടി.ബി ഗാനം ആലപിച്ചു. നൂറുദ്ദീൻ ചേന്ദര, അമൽ ഫയാസ് എന്നിവർ സംസാരിച്ചു. ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂളിൽ പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ഉസ്മാൻ കൊടുവള്ളി സന്ദേശം കൈമാറി. ചാർട്ട് പ്രദർശനം, ക്ലാസ് ലൈബ്രറി ഉദ്ഘാടനം എന്നിവയും നടന്നു. പ്രേമവല്ലി, സുജ കെ.പി, പദ്മിനി കെ.സി, മാധവ് ആർ.ജി എന്നിവർ സംസാരിച്ചു. അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിൽ നവീകരിച്ച സ്‌കൂൾ ലൈബ്രറി വിദ്യാർഥികൾക്ക് തുറന്നു കൊടുത്തു. ലൈബ്രറി നിറക്കൽ കാമ്പയിൻ പി.ടി.എ പ്രസിഡൻറ് പി.ടി. അമീൻ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, പ്രബന്ധരചനമത്സരം എന്നിവ നടന്നു. സ്കൂൾ പ്രിൻസിപ്പൽ എ.ടി. നജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ മലയാളവേദിയുടെ ആഭിമുഖ്യത്തിൽ ഡോക്യുമ​െൻററി പ്രദർശനവും മുഖാമുഖവും സംഘടിപ്പിച്ചു. യു.എ. ഖാദറി​െൻറ ജീവിതത്തെയും എഴുത്തിനെയും കുറിച്ചുള്ള 'മാമൈദിയുടെ മകൻ' എന്ന ഡോക്യുമ​െൻററിയാണ് പ്രദർശിപ്പിച്ചത്. ഇതി​െൻറ സംവിധായകനും മലയാള സർവകലാശാല അസിസ്റ്റൻറ് പ്രഫസറുമായ ഡോ.എൻ.വി മുഹമ്മദ് റാഫി വിദ്യാർഥികളുമായി സംവദിച്ചു. ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ആർ. മൊയ്തു, എസ്. ജിഷാദ്, സലിം നടുവണ്ണൂർ, ഹാബീൽ അഹമ്മദ് എന്നിവർ സംസാരിച്ചു. .................... ku6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.