ഫറോക്ക്: പുതുവൈപ്പിനിൽ ജീവിക്കാനായി സമരം ചെയ്ത കുട്ടികളും വനിതകളുമടക്കമുള്ള നാട്ടുകാരെ തല്ലിച്ചതച്ച ഇടതുസർക്കാറിെൻറ െപാലീസ് നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ ഫാറൂഖ് കോളജിൽ പ്രകടനം നടത്തി. ജനകീയസമരങ്ങളെ ലാത്തികൊണ്ട് നേരിടുന്ന പിണറായി െപാലീസിെൻറ ക്രൂരതയിൽ പ്രതിഷേധിച്ച് കോളജ് ഗെയിറ്റിന് മുന്നിൽ പ്രവർത്തകർ ലാത്തിയൊടിച്ച് പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി സി.എസ്. അനാമിക, യൂനിറ്റ് ഭാരവാഹികളായ റാശിദ് മുണ്ടുമുഴി, ഷഫാഫ് മുറാദ് എന്നിവർ നേതൃത്വം നൽകി. ....................... ku4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.