ചേളന്നൂർ: പാലത്ത് ബസാറിൽ കനാൽ സൈഫണിലെ നവീകരണപ്രവൃത്തി മുടങ്ങിയിട്ട് ആഴ്ചകളാകുന്നു. അശ്രദ്ധമായി കേബിൾ കുഴിയെടുത്തതുമൂലം സൈഫണിന് ദ്വാരം വീഴുകയും കനാൽവെള്ളം ചോരുകയും ചെയ്തിരുന്നു. ഇൗ ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ നിലച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്താനായി മണ്ണുമാന്തി ഉപയോഗിച്ച് റോഡിെൻറ വശങ്ങളിൽ കുഴിയെടുത്തിരുന്നു. ദ്വാരമുള്ള ഭാഗത്ത് മാത്രമാണ് പ്രവൃത്തി നടത്തുന്നത്. പെട്ടെന്ന് പണി പൂർത്തിയാക്കി പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ദ്വാരം വീണ് വെള്ളം ചോർന്ന ഭാഗത്തുമാത്രമേ അറ്റകുറ്റപ്പണി നടത്തുന്നുള്ളൂ. മുഴുവൻ ഭാഗങ്ങളിലും അറ്റകുറ്റപ്പണി നടത്തിയാലേ ശാശ്വത പരിഹാരമാവുകയുള്ളൂ. വേനൽക്കാലത്ത് പൂർണമായും റോഡിലൂടെ കനാൽ വെള്ളം ചോർന്നൊഴുകിയതാണ്. േറാഡിൽ കിടങ്ങുകീറിയിട്ടതുമൂലം അപകടം വിളിച്ചുവരുത്തുകയാണ്. മഴപെയ്ത് കിടങ്ങിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കുപിടിച്ച റോഡാണ് അധികൃതരുടെ അനാസ്ഥമൂലം ദുരിതത്തിലാകുന്നത്. ............. ku14
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.