സ്വന്തമായി സ്​ഥലമില്ല; സ്വയം തൊഴിൽ വായ്പയെടുത്ത യുവാവ് കുടുങ്ങി

നരിക്കുനി: ഹോളോബ്രിക്സ് യൂനിറ്റ് തുടങ്ങുന്നതിന് നാലര ലക്ഷം രൂപ വായ്പയെടുത്ത ദലിത് യുവാവ് നരിക്കുനി ഗ്രാമീണ ബാങ്കിൽ അഞ്ചര ലക്ഷം രൂപ കുടിശ്ശികയായി ദുരിതത്തിൽ. പള്ളിക്കര പൊയിൽ ദിവാകരൻ 2012ലാണ് നരിക്കുനി ഗ്രാമീണ ബാങ്കിൽനിന്നു ഹോളോബ്രിക്സ് യൂനിറ്റ് തുടങ്ങുന്നതിന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. സ്വന്തമായി സ്ഥലമില്ലാത്തതുമൂലം പള്ളിക്കരത്താഴത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് യൂനിറ്റ് തുടങ്ങുന്നതിന് നരിക്കുനി പഞ്ചായത്തിൽ അനുമതിക്കായി പ്ലാൻ സമർപ്പിച്ചത്. പ്ലാൻ അനുവദിക്കുന്നതിന് മുന്നോടിയായി െപർമിറ്റിന് ആവശ്യമായ തുക വാങ്ങി അധികൃതർ റസീറ്റ് നൽകി. ഇതോടെ ഷെഡ് നിർമാണവും തുടങ്ങി. എന്നാൽ, ഈ സ്ഥലം നിലമാണെന്ന കാരണം പറഞ്ഞ് അവസാനം പഞ്ചായത്ത് അനുമതി നിഷേധിച്ചു. അതോടെ, ഇവിടെ മുടക്കിയ ഒരു ലക്ഷം രൂപയോളം നഷ്ടമായി. പിന്നീട് മറ്റൊരാളുടെ സ്ഥലത്ത് വാടക നിശ്ചയിച്ച് ഷെഡ് നിർമിച്ച് ഉൽപാദനം തുടങ്ങിയെങ്കിലും നഷ്ടത്തിലാവുകയായിരുന്നു. എസ്.സി.എസ്.ടി ഡിപ്പാർട്മ​െൻറിൽനിന്നുള്ള സബ്സിഡിയോടു കൂടിയാണ് യൂനിറ്റ് ആരംഭിച്ചത്. എന്നാൽ, നഷ്ടത്തിലായതോടെ പണം തിരിച്ചടക്കാൻ കഴിയാതെ അഞ്ചര ലക്ഷം രൂപ ബാങ്കിന് ബാധ്യതയായിരിക്കുകയാണ്. ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും എങ്ങനെ കടം വീട്ടുമെന്നറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇയാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.