വടകര: 'കുടിവെള്ളത്തിനോടും സമസ്ത പ്രകൃതിയോടും കടലിനോടും വിനീത വിധേയരാവുക' എന്ന മുദ്രാവാക്യമുയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ വിദ്യാർഥികൾ സമുദ്ര രക്ഷായാത്ര നടത്തി. കടലിനായി വിദ്യാർഥികൾ സംരക്ഷണ വലയം തീർത്തു. നാദാപുരം റോഡിൽ നിന്നാരംഭിച്ച യാത്ര മടപ്പള്ളി മാളിയേക്കൽ കടപ്പുറത്തെത്തിയാണ് സമുദ്ര സംരക്ഷണ വലയം തീർത്തത്. വടകര ഡിവൈ.എസ്.പി കെ. സുദർശൻ ഫ്ലാഗ് ഓഫ് ചെയ്തു. വി.പി. രാഘവൻ സമുദ്ര സംരക്ഷണ പ്രതിജ്ഞ ചൊല്ലി. മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസ്, മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി, കെ.കെ.എം ജി.വി.എച്ച്.എസ്.എസ്, മടപ്പള്ളി ഗവ. കോളജ്, ആത്മവിദ്യാസംഘം എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ കുട്ടികളും എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, ജെ.ആർ.സി. വളൻറിയർമാരും പങ്കെടുത്തു. ശിവദാസ് പുറമേരി രചിച്ച സ്വാഗതഗാനത്തിന് അഴിയൂർ ഹൈസ്കൂൾ സംഗീതാധ്യാപിക ആർ.എൽ. സ്മിതയാണ് സംഗീതം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് മെംബർമാരായ എ.ടി. ശ്രീധരൻ, ടി.കെ. രാജൻ, പഞ്ചായത്ത് പ്രസിഡൻറ് പി.വി. കവിത, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശശികല ദിനേശൻ, ഡി.ഇ.ഒ െട്രയ്നി, സി. മനോജ് കുമാർ, എ.ഇ.ഒ. ടി.പി. സുരേഷ് ബാബു, ഡയറ്റ് സീനിയർ െലക്ചറർ രാജൻ ചെറുവാട്ട്, ബി.പി.ഒ വി.വി. വിനോദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.