മുക്കം: ബുധനാഴ്ച ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയും മകളും മരിച്ചത് ഞെട്ടലോടെയാണ് മുക്കം അറിഞ്ഞത്. മരണവാർത്തയറിഞ്ഞ് ഒരുനോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് പൊതുദർശനത്തിനുെവച്ച സ്കൂളിലും ഇവരുടെ വീട്ടിലുമായി എത്തിയത്. മുക്കം ഓർഫനേജ് യു.പി സ്കൂളിലെ അധ്യാപികയും എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ മുണ്ടയോട്ട് മജീദിെൻറ ഭാര്യയുമാണ് മരിച്ച ഷീബ. ഇവരുടെ 13 വയസ്സുള്ള മകൾ ഹിഫ്ത്തയും അപകടത്തിൽ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് നാലോടെയാണ് ഓർഫനേജ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചത്. വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യോപചാരമർപ്പിച്ചു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മയ്യിത്ത് നമസ്കാരവും നിർവഹിച്ചു. തുടർന്ന് മൃതദേഹങ്ങൾ അഞ്ച് മണിയോടെ ആനയാംകുന്ന് റൂട്ടിലെ ഇവരുടെ വീട്ടിലെത്തിച്ചു. നിരവധി പേർ വീട്ടിലും പരിസരത്തുമായി തടിച്ചു കൂടിയിരുന്നു. രാത്രി പത്തരയോടെ തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇരുവരെയും ഖബറടക്കി. നിര്യാണത്തിൽ കെ.എസ്.ടി.യു മുക്കം ഉപജില്ല കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ്, കെ. അസീസ്, അബൂബക്കർ പുതുക്കുടി, പി.കെ. ശരീഫുദ്ദീൻ, കെ.പി. ജാബിർ, നിസാം കാരശ്ശേരി, യു. നസീബ്, ടി.പി. അബൂബക്കർ, ഹാരിസ്, ഷമീർമുക്കം, ഇസ്ഹാക്ക്, നസ്റുള്ള തുടങ്ങിയവർ സംസാരിച്ചു. ടിപ്പറിനെതിരെ നടപടി മുക്കം: മാതാവും കുട്ടിയും മരിക്കാനിടയായ അപകടം വരുത്തിയ ടിപ്പറിെൻറ പെർമിറ്റ് സസ്പെൻഡ് ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി. ........................... p3cl9
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.