പേരാമ്പ്ര മര്‍ച്ചൻറ്​സ് അസോസിയേഷന്‍ പിളര്‍ന്നു

പേരാമ്പ്ര മര്‍ച്ചൻറ്സ് അസോസിയേഷന്‍ പിളര്‍ന്നു സമിതിയുടെ പുതിയ യൂനിറ്റ് രൂപവത്കരിച്ചു പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ പേരാമ്പ്രയില്‍ പ്രവർത്തിക്കുന്ന മര്‍ച്ചൻറ്സ് അസോസിയേഷന്‍ പിളര്‍ന്നു. വിമതർ വ്യാപാരി വ്യവസായി ഏകോപന സമിതി അസ്സന്‍കോയ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സമിതിയുടെ പുതിയ യൂനിറ്റ് രൂപവത്കരിക്കുകയും ചെയ്തു. പേരാമ്പ്ര അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം അസ്സൻകോയ വിഭാഗത്തി​െൻറ സംസ്ഥാന സെക്രട്ടറി വി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.സി. കുഞ്ഞിക്കേളു നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അസീസ് അരീക്കോട്, ജബ്ബാർ, ജില്ല പ്രസിഡൻറ് മേപ്പയൂര്‍ കുഞ്ഞിമൊയ്തീൻ, ശശീന്ദ്രന്‍ കീര്‍ത്തി, വി.പി. മൂസ, ബി.എം. മുഹമ്മദ്, ബാദുഷ അബ്ദുൽ സലാം എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികൾ: ശശീന്ദ്രന്‍ കീര്‍ത്തി (പ്രസി), ബി.എം. മുഹമ്മദ് (ജന. സെക്ര), ബാദുഷ അബ്ദുൽ സലാം (ട്രഷ). നിലവിലെ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് പുതിയ യൂനിറ്റിന് രൂപം കൊടുത്തതെന്ന് വിമതർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പേരാമ്പ്രയിലെ ഭൂരിപക്ഷം കച്ചവടക്കാരും തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ അവകാശപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യകാല ഭാരവാഹികളെയും പ്രവര്‍ത്തകരെയും സംഘടനയില്‍നിന്നകറ്റി നിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്, ഇതിനെതിരെ ജില്ല നേതൃത്വം ഇടപെടല്‍ നടത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു. വ്യാപാരികളല്ലാത്തവരെപ്പോലും ഭാരവാഹികളാക്കിയതായും ഇവർ ചൂണ്ടിക്കാട്ടി. വാര്‍ത്തസമ്മേളനത്തില്‍ ശശീന്ദ്രന്‍ കീര്‍ത്തി, ബി.എം. മുഹമ്മദ്, എം.സി. കുഞ്ഞിക്കേളു നായര്‍, സി.എം. അഹമ്മദ് കോയ, പി.കെ. രാജീവന്‍, വി.പി. മൂസ, അല്‍വാലി അഹമ്മദ് ഹാജി, ടി.കെ. പ്രകാശന്‍, വിജയന്‍ ചെമ്പോട്ടി, സുനില്‍കുമാര്‍ ഗ്ലോബല്‍, മജീദ് കച്ചിന്‍സ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.