തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട ജലത്തിെൻറ കാര്യത്തിൽ ഒരു ഉദാസീനതയും പാടില്ലെന്നും ഇക്കാര്യത്തിൽ ഗൗരവത്തിലുള്ള ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അതേ സമയം സംഘർഷത്തിലേക്ക് പോകലല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തർ സംസ്ഥാന നദീജല കരാറുകളും കേസുകളും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം െഗസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹമായ വെള്ളം ലഭിക്കണമെന്ന കാര്യത്തിൽ ന്യായവും മാന്യവുമായ നിലപാടാണ് കേരളത്തിനുള്ളത്. പൊതുവായ സമവായത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. കേസുകളും ഫലപ്രദമായി നടത്തും. കാവേരി സെൽ വേണ്ടെന്നുവെച്ചത് അവിടെ കുറേ പേർ പണിയൊന്നുമില്ലാെത ഇരുന്നതുകൊണ്ടാണ്. സംസ്ഥാന താൽപര്യം സംരക്ഷിക്കലാണ് ഏറ്റവും പ്രധാനം. ഇൗ ലക്ഷ്യം മുൻനിർത്തി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകെര കേസുകൾക്കായി നിയോഗിക്കും. തമിഴ്നാട് മുഖ്യമന്ത്രിക്ക് നേരത്തേ താൻ കത്തയച്ചിരുന്നു. നയപരമായ നീക്കങ്ങൾക്ക് അനുയോജ്യമായിരുന്നു ഇൗ ചുവടുവെപ്പെന്നാണ് അദ്ദേഹത്തിൽ നിന്നുള്ള മറുപടിയിൽ നിന്ന് വ്യക്തമായത്. വെള്ളത്തിന് ക്ഷാമമില്ലാത്ത നാട് എന്നതായിരുന്നു കേരളത്തെക്കുറിച്ചുള്ള പൊതുവായ ധാരണ. കഴിഞ്ഞ വേനൽക്കാലം ഇൗ ധാരണ തെറ്റിച്ചു. ആവശ്യത്തിലധികം നദികളുെണ്ടങ്കിലും ജലസുഭിക്ഷതയില്ലാത്ത സംസ്ഥാനം എന്ന നിലയാണ് ഇപ്പോൾ കേരളത്തിനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജലമന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ടിങ്കു ബിസ്വാൾ, വി.െജ കുര്യൻ, സുധാകർ പ്രസാദ്, കെ.ജി ചന്ദ്രശേഖർ, ആർ.ബി കൃഷ്ണൻ, ടി.ജി. സെൻ, കെ.വി മോഹൻ, രമ, ശേഷ അയ്യർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.