കോഴിക്കോട്: ബീച്ചിൽ തുറമുഖ വകുപ്പിെൻറ സ്ഥലം കൈയേറി അനധികൃതമായി നിർമിച്ച കെട്ടിടം റവന്യൂ, പോർട്ട് അധികൃതർ പൊളിച്ചുനീക്കി. തുറമുഖവകുപ്പിെൻറ ഏഴ് സെൻറ് ഭൂമി കൈയേറി നിർമിച്ച ഹോട്ടൽ കാലിക്കറ്റ് മല്ലു മക്കാനിയുടെ കെട്ടിടമാണ് പൊളിച്ചത്. അനധികൃത നിർമാണം പൊളിച്ചുനീക്കുന്നതിനുള്ള 2013 മാർച്ചിലെ ഹൈകോടതി ഉത്തരവുപ്രകാരമാണ് നടപടി. അഡീഷനൽ തഹസിൽദാർ ഇ. അനിതകുമാരി, പോർട്ട് ഓഫിസർ അബ്ദുൽ മനാഫ്, പോർട്ട് കൺസർവേറ്റർ അനിത, വില്ലേജ്് ഓഫിസർ ഉമാകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. വാക്-ഇൻ ഇൻറർവ്യൂ കോഴിക്കോട്: ഫിഷറീസ് വകുപ്പ് സാഫ് വഴി നടപ്പാക്കുന്ന 'തീരനൈപുണ്യ' പദ്ധതിയിലേക്ക് ജില്ലയിൽ കോഓഡിനേറ്ററെ മൂന്നു മാസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. ജില്ലയിൽ സാഫിെൻറ തീരനൈപുണ്യ പരിശീലനം പൂർത്തിയാക്കിയ ബിരുദധാരികളായ മത്സ്യത്തൊഴിലാളി വനിതകൾക്ക് ഇൗമാസം 15ന് രാവിലെ 10ന് വെള്ളയിൽ സാഫ് നോഡൽ ഓഫിസിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: 9995231515. ഓൺലൈൻ സെമിനാർ കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിങ് (നിഷ്) 'കുട്ടികളിലെ കൈസ്വാധീനക്കുറവ്: ഫിസിയോ തെറപ്പിക്കും ഒക്കുപേഷനൽ തെറപ്പിക്കുമുള്ള പ്രാധാന്യം' വിഷയത്തിൽ ഓൺലൈൻ ബോധവത്കരണ സെമിനാർ ഇൗമാസം 17ന് രാവിലെ 10.30 മുതൽ 1.00 മണി വരെ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസിൽ നടത്തും. പെങ്കടുക്കാൻ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ്, ഇയ്യപ്പാടി റോഡ്, ഇഖ്റ ഹോസ്പിറ്റലിനു സമീപം, മലാപ്പറമ്പ് (പി.ഒ) 673009 എന്ന ജില്ല ശിശു സംരക്ഷണ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04952378920.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.