കൂട്ടായ്​മയും സാഹോദര്യവും ഉയർത്തിപ്പിടിച്ച്​ സമൂഹ നോമ്പുതുറ

കക്കോടി: അസ്വാരസ്യം പടരുന്ന വർത്തമാനകാലഘട്ടത്തിൽ കൂട്ടായ്മയുടെയും സാഹോദര്യത്തി​െൻറയും പ്രാധാന്യം വിളിച്ചോതി ആർട്ട് ഒാഫ് ലിവിങ്ങി​െൻറ സമൂഹ നോമ്പുതുറ. കക്കോടി പ്രിൻസ് ഒാഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പി.കെ. ജമാൽ റമദാൻ സന്ദേശം നൽകി. എ.ഒ.എൽ ടീച്ചർ രതീഷ് നിലായതിൽ അധ്യക്ഷത വഹിച്ചു. അഡ്വ. എം. ആലിക്കോയ, എം.പി. ഹമീദ്മാസ്റ്റർ, വൈ.എൽ.ടി.പി ടീച്ചർ വിനോദ് മാവേലിക്കര, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ, ഒ. രത്നകുമാർ, രാജേഷ്കൃഷ്ണ, എ.ഒ.എൽ ടീച്ചർമാരായ രാേജഷ് മക്കട, ജയപ്രകാശ്, രഘുകൊയിലണ്ടി എന്നിവർ സംസാരിച്ചു. റസീന ഫറോക്ക്, എ. ബൈജുകുമാർ, കിഷോർ, ബേബി സുന്ദർ, ബിജു മടത്തുപുറായിൽ, ഷൈനി കുട്ടമ്പൂർ, ഷിജി കടവത്ത്, ഷീജ കൊയിലണ്ടി, ചന്ദ്രൻ പാലത്ത്, ഗോകുൽ പടിഞ്ഞാറ്റുംമുറി, ജീജ ചിറ്റാരിപിലാക്കിൽ എന്നിവർ നേതൃത്വം നൽകി. mon/ local/ ku/ ifthar കക്കോടി പ്രിൻസ് ഒാഡിറ്റോറിയത്തിൽ നടന്ന സമൂഹ നോമ്പുതുറയിൽ പി.കെ. ജമാൽ റമദാൻ സന്ദേശം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.