ഉണ്ണികുളത്ത് ജലസംരക്ഷണയജ്ഞത്തിന് തുടക്കം

എകരൂല്‍: 'ജലമാണ് ജീവന്‍' എന്ന പ്രമേയത്തില്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡി‍​െൻറ നേതൃത്വത്തില്‍ ജലവിഭവസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിെല ജലസ്രോതസ്സുകളുടെ ഭൂപടം തയാറാക്കി, സംരക്ഷിക്കപ്പെടേണ്ടവ കണ്ടെത്തി പൊതുജനസഹകരണത്തോടെ സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഗ്രാമപഞ്ചായത്തി​െൻറ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പ്രകൃതിവിഭവ സംരക്ഷണപ്രവര്‍ത്തനങ്ങളുമായി നബാര്‍ഡി​െൻറ ജലസംരക്ഷണ യജ്ഞത്തെയും ബന്ധിപ്പിക്കുമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അറിയിച്ചു. കെ.പി. സക്കീന അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീനി ക്ലാസെടുത്തു. കെ.കെ.ഡി. രാജൻ, കെ.എം. രബിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 23 വാര്‍ഡുകളിലും ജലസംരക്ഷണ ക്ലാസുകള്‍ സംഘടിപ്പിക്കും. photo: KVL300 ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡി​െൻറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജലവിഭവസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡൻറ് ഇ.ടി. ബിനോയ്‌ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.