ഇഫ്താർ സൗഹൃദ സംഗമം

must................................... മാവൂർ: ജമാഅത്തെ ഇസ്ലാമി ചേന്ദമംഗലൂർ ഏരിയ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉസ്മാൻ, ബ്ലോക്ക് അംഗം കെ.എം. അപ്പുകുഞ്ഞൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.എ. ഗഫൂർ, സുരേഷ് പുതുക്കുടി, കെ.ജി. പങ്കജാക്ഷൻ, ടി.പി. ഉണ്ണിക്കുട്ടി, കെ.പി. ചന്ദ്രൻ, സി.പി. ഗോപാലപിള്ള, നാസർ മാവൂരാൻ, ടി. ഉമ്മർ, പി. ഭാസ്കരൻ നായർ, എൻ. ഗണേശൻ, സി.ടി. ശരീഫ്, ഓനാക്കിൽ ആലി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി ഇഫ്താർ സന്ദേശം നൽകി. ഏരിയ പ്രസിഡൻറ് എസ്. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുട്ടത്ത് സ്വാഗതവും എൻ. അബ്ദുറസാഖ് നന്ദിയും പറഞ്ഞു. ചെറൂപ്പയിൽ കൂടുതൽ മാലിന്യം തള്ളി മാവൂർ: നഗരത്തിലെ സൂപ്പർമാർക്കറ്റിൽനിന്നുള്ള കൂടുതൽ മാലിന്യം ചെറൂപ്പയിൽ തള്ളിയതായി കണ്ടെത്തി. ചെറൂപ്പ കൊക്കഞ്ചേരിക്കുന്നിലാണ് ഗ്രാമപഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയതായി കണ്ടത്. ഇവിടെ നിരന്തരം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരിസരവാസികൾ നൽകിയ വിവരമനുസരിച്ചാണ് മിന്നൽപരിശോധന നടത്തിയത്. മാലിന്യം കൂട്ടിയിട്ട് കത്തിച്ചതി​െൻറ അവശിഷ്ടങ്ങളും കണ്ടെത്തി. കഴിഞ്ഞ ദിവസം തെങ്ങിലക്കടവ്- ചെറൂപ്പ ലിങ്ക് റോഡിൽ ഉണിക്കൂർതാഴം പുഴയോരത്ത് ചാക്കുകളിൽ കെട്ടി മാലിന്യം തള്ളിയത് കണ്ടെത്തിയിരുന്നു. പരിശോധനയിൽ നടക്കാവിലെ സൂപ്പർമാർക്കറ്റിൽനിന്നുള്ള മാലിന്യമാണെന്ന് ബോധ്യമായി. ഗ്രാമ പഞ്ചായത്ത് അംഗം യു.എ. ഗഫൂർ നൽകിയ പരാതിയനുസരിച്ച് മാവൂർ പൊലീസ് മാലിന്യം കൊണ്ടുവന്ന കരാറുകാരനെതിരെ കേസെടുത്തിരുന്നു. ഇതേതുടർന്ന് കേസ് ഒതുക്കുന്നതിന് മാലിന്യം പിറ്റേദിവസം രാത്രിയിൽതന്നെ കരാറുകാരൻ എടുത്തുമാറ്റി. എന്നാൽ, കേസുമായി മുന്നോട്ടുപോകുമെന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ മാലിന്യവും കൊക്കഞ്ചേരിക്കുന്നിലാണ് തള്ളിയതെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തി. മാലിന്യത്തിൽനിന്ന് സൂപ്പർ മാർക്കറ്റി​െൻറ പേര് കൃത്യമായി രേഖപ്പെടുത്തിയ കവറുകളും ബില്ലുകളും കിട്ടിയിട്ടുണ്ട്. ഹരിത കേരളം പദ്ധതിപ്രകാരം മാവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മാമ്പൂവ്.................................. മാലിന്യമുക്ത പദ്ധതി പുരോഗമിക്കുമ്പോഴാണ് കോഴിക്കോട് നഗരത്തിൽനിന്നുള്ള മാലിന്യം മാവൂരിൽ കൊണ്ടുവന്ന് തള്ളുന്നത്. കടകളിൽ പ്ലാസ്റ്റിക് കവറുകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അജൈവ മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്ന സമയത്ത് മാലിന്യം തള്ളിയതിനെതിരെ ശക്തമായ നടപടിയെടുക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്‌. നടക്കാവിലെ സൂപ്പർ മാർക്കറ്റിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചൊവ്വാഴ്ച നോട്ടീസ് അയക്കും. പരിശോധനയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, അംഗങ്ങളായ യു.എ. ഗഫൂർ, സുരേഷ് പുതുക്കുടി, സെക്രട്ടറി എം.എ. റഷീദ്, കെ. പ്രജുല എന്നിവർ പങ്കെടുത്തു. Kc മാവൂർ ബഡ്സ് സ്കൂളിൽ ഫിസിയോതെറപ്പിസ്റ്റ് ഒഴിവ് മാവൂർ: ഗ്രാമപഞ്ചായത്തിന് കീഴിൽ മാവൂരിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ ഫിസിയോതെറപ്പിസ്റ്റി​െൻറ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഇൗമാസം 27നുമുമ്പ് ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.