മനുഷ്യാവകാശ കമീഷനുമുന്നിൽ പരാതി കോഴിക്കോട്: ഭക്ഷ്യഭദ്രതനിയമപ്രകാരം ഒരേ സാമ്പത്തികസാഹചര്യമുള്ള മത്സ്യത്തൊഴിലാളികളിൽ ചിലരെ മുൻഗണനവിഭാഗത്തിലും മറ്റുചിലരെ മുൻഗണനേതര വിഭാഗത്തിലും ഉൾപ്പെടുത്തുന്നതായി മനുഷ്യാവകാശകമീഷന് പരാതി ലഭിച്ചു. തിങ്കളാഴ്ച കോഴിക്കോട്ട് നടന്ന സിറ്റിങ്ങിലാണ് ഭക്ഷ്യഭദ്രത ആനുകൂല്യം ലഭിക്കാത്തതിനെക്കുറിച്ച് പരാതിയുമായി കൊയിലാണ്ടിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ പി.പി. ശിവദാസൻ എത്തിയത്. പരാതി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. തിങ്കളാഴ്ച നടന്ന അദാലത്തിൽ 92 പരാതികളാണ് കമീഷനുമുന്നിലെത്തിയത്. ഇതിൽ 12 എണ്ണം ഓർഡറായി. ആറ് പരാതികളിൽ തീർപ്പുകൽപിച്ചു. ബാക്കി 70 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. പൊലീസിനെതിരെയുള്ള രണ്ട് കേസുകൾ കമീഷെൻറ അന്വേഷണവിഭാഗത്തിന് കൈമാറിയതായും ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.