വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് തടസ്സമാവില്ല -മന്ത്രി തോമസ് ഐസക്ക് പേരാമ്പ്ര: ഫണ്ടിെൻറ അപര്യാപ്തതമൂലം സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനങ്ങളും തടസ്സപ്പെടില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിട ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. വീടില്ലാത്ത എല്ലാവർക്കും വീടെന്ന സ്വപ്നം ഈ സർക്കാർ യാഥാർഥ്യമാക്കും. സ്ഥലം വാങ്ങി വീടുവെക്കാനും സർക്കാർ സഹായം ലഭിക്കും. വീട് നിർമിക്കാൻ സർക്കാർ മൂന്നര ലക്ഷം രൂപയാണ് നൽകുക. സ്ഥല സൗകര്യമില്ലാത്ത കുടുംബങ്ങൾക്ക് ഫ്ലാറ്റ് സംവിധാനം ഏർപ്പെടുത്തി സൗകര്യപ്രദമായ താമസ സൗകര്യം ലക്ഷ്യമിടുന്നുണ്ട്. വികസന രംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കുന്നതിനാണ് വിവിധ മിഷനുകൾക്ക് രൂപം നൽകിയത്. 60 വയസ്സ് കഴിഞ്ഞ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും പെൻഷൻ നൽകും. സാമൂഹിക സുരക്ഷിതത്വ പെൻഷനുകൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ -എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി എക്സി. എൻജിനീയർ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജാത മനക്കൽ, വി.എം. മനോജ്, സുബൈദ ചെറുവറ്റ, സി.എം. ബാബു, കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭൻ, എൻ.കെ. രാധ, കെ.ടി. ബാലകൃഷ്ണൻ, എം.കെ. അമ്മദ്, കെ.യു. ജിതേഷ്, എം. കുഞ്ഞമ്മദ്, കെ.കെ. ഹനീഫ, എം.കെ. നളിനി, അഡ്വ. കെ.കെ. രാജൻ, എസ്.കെ. അസയിനാർ, കെ. മധു കൃഷ്ണൻ, ടി.സി. കുഞ്ഞമ്മദ്, എം.കെ. ചെക്കോട്ടി, പി.എം. പ്രകാശൻ, ആർ.കെ. മുനീർ എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ സ്വാഗതവും സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.