- പാറക്കടവ്: അരീക്കര ബി.എസ്.എഫ് കേന്ദ്രത്തിന് ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് ഭൂമിക്ക് നികുതി അടക്കാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്ന നൂറിലേറെ കുടുംബങ്ങളുടെ രേഖകൾ താലൂക്ക് ലാൻഡ് ബോർഡ് പരിശോധിക്കും. ചൊവ്വാഴ്ച രാവിലെ 10 മുതൽ മഞ്ഞപ്പള്ളി സി.ആർ.സി ക്ലബിൽവെച്ചാണ് സ്ഥലമുടമകളുടെ രേഖകൾ പരിശോധിക്കുന്നത്. 2007ല്‍ ചെക്യാട് വില്ലേജില്‍ കുറുവന്തേരി ദേശത്ത് റി.സ. 58, ചെക്യാട് വില്ലേജ് വിളക്കോട്ടൂര്‍ ദേശത്ത് 301 എ 1ല്‍പെട്ട 273.79 ഏക്കര്‍ ഭൂമി ബി.എസ്.എഫ് കേന്ദ്രത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അന്ത്യേരി പ്രദേശത്തെ മുന്നൂറിലേറെ കുടുംബങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത റീസർവേയില്‍ ഉള്‍പ്പെട്ടതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഇതോടെ അധികൃതർ നികുതി സ്വീകരിക്കാതാവുകയും നാട്ടുകാർ ദുരിതത്തിലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭൂപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാറിനെ സമീപിച്ചിരുന്നു. കഴിഞ്ഞ മേയ് 18ന് തിരുവനന്തപുരത്ത് റവന്യൂ മന്ത്രിയുടെ ചേംബറില്‍ സമരസമിതി നേതാക്കളും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് തീരുമാനമായത്. 70 വീടുകളിലായി 300 കുടുംബങ്ങളും ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന ലക്ഷംവീട് കോളനി, രണ്ട് അംഗൻവാടി, ആരാധനാലയങ്ങൾ, പഞ്ചായത്ത് ശ്മശാനത്തിനായി കണ്ടെത്തിയ രണ്ട് ഏക്കര്‍ ഭൂമി എന്നിവയും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ സർവേ നമ്പറിൽ ഉൾപ്പെട്ടതാണ്. താമസക്കാർ തലമുറകളായി ഇവിടെ കഴിയുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.