ഇറച്ചിക്കടകളിലെ പരിശോധന: കലക്​ടർക്ക്​ റിപ്പോർട്ട്​ നൽകി

ഇറച്ചിക്കടകളിലെ പരിശോധന: കലക്ടർക്ക് റിപ്പോർട്ട് നൽകി കോഴിക്കോട്: നഗരത്തിലെ ഇറച്ചിക്കടകളിൽ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയുെട റിപ്പോർട്ട് ഹെൽത്ത് ഒാഫിസർ ആർ.എസ്. ഗോപകുമാർ കലക്ടർ യു.വി. ജോസിന് കൈമാറി. ബീഫ്, ചിക്കൻ കടകളിൽ വൃത്തിഹീനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പലയിടത്തും മറയില്ലാതെയാണ് കച്ചവടം, പല കടകൾക്കും ലൈസൻസില്ല, രക്തക്കറകൾ വരെ പല കടകളിലും കെണ്ടത്തിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചിക്കൻ സ്റ്റാളുകാർ പലയിടത്തും നടപ്പാതയും മറ്റും ൈകയേറി കോഴിക്കൂടും മറ്റും സ്ഥാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇറച്ചി ൈകകാര്യം ചെയ്യുന്നവർക്ക് െഹൽത്ത് കാർഡില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിേരാധിച്ച പ്ലാസ്റ്റിക് കവറുകളിലാണ് ഇറച്ചി വിൽപന നടത്തുന്നത്. പല കടകളിൽനിന്നും രക്തം ഉൾപ്പെടെ മാലിന്യം ഒാടകളിലേക്ക് തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനും എവിടെയും സംവിധാനമില്ല. മാലിന്യങ്ങൾ ചില കരാറുകാർക്ക് നൽകുന്നതായി പറയുന്നുണ്ടെങ്കിലും ഇതി​െൻറ ബില്ലോ മറ്റു കാര്യങ്ങളോ കച്ചവടക്കാരുെട പക്കലില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാങ്കാവിലെ ഒരു കടയിൽനിന്ന് പഴകിയ ബീഫ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ 160 കടകളിൽ നടത്തിയ പരിശോധനയിൽ 140 എണ്ണത്തിന് നോട്ടീസ് നൽകിയതായും ഇനി 140 കടകളിൽ പരിശോധന നടത്താനുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അറവുമാലിന്യങ്ങളും മറ്റും സംസ്കരിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങുന്നതിന് താൽപര്യപത്രം ക്ഷണിക്കുന്നതിന് കോർപറേഷനോട് കലക്ടർ നിർദേശിച്ചിട്ടുണ്ട്. അറവുമാലിന്യങ്ങൾ വളവും മറ്റുമാക്കി മാറ്റുന്ന തരത്തിലുള്ള സംസ്കരണകേന്ദ്രമാണ് അനുയോജ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.